കൊച്ചി: ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാൻ സർക്കാർ കൂടുതൽ സമയം തേടി. ഭരണഘടനയെ അപമാനിക്കുംവിധം 2022 ജൂലൈ മൂന്നിന് മന്ത്രി പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് തള്ളണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയിലാണ് സർക്കാർ കൂടുതൽ സമയം തേടിയത്.
കേസ് ഡയറി ഹാജരാക്കാനും പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണസംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്ന് വിശദീകരണം നൽകാനും കോടതി നേരത്തേ നിർദേശിച്ചിരുന്നു.
സർക്കാറിന് ഒരാഴ്ചകൂടി അനുവദിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ഒക്ടോബര്‍ 30ന് ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.