സീരിയൽ നിലവാരം: തിരക്കഥകളിൽ മസാല പുരട്ടുന്ന രീതിയിൽനിന്ന് ചാനലുകൾ പിന്മാറണം -മന്ത്രി

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളുൾപ്പെടെ പരിപാടികളുടെ സെൻസറിങ്​ ഗൗരവമായി കാണുമെന്ന്​ മന്ത്രി സജി ചെറിയാൻ. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന്​ കാണുന്ന പരിപാടികളായതിനാൽ സീരിയലുകളുടെ സെൻസറിങ്ങിന്​​ കൂടുതൽ ഗൗരവം കൊടുക്കണമെന്ന്​ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തിരക്കഥകളിൽ കൂടുതൽ മസാല പുരട്ടി ജനങ്ങൾക്ക്​ മുന്നിലെത്തിക്കുന്ന രീതിയിൽനിന്ന്​ ചാനലുകൾ പിന്മാറണം. അതി​നു​ മാറ്റംവരുത്തു​ന്നതി​െൻറ ആദ്യഘട്ടമെന്ന നിലയിൽ ചാനൽ മേധാവികളുടെ യോഗം വിളിക്കും. പരിപാടികളുടെ നിലവാരം ഉയർത്തുന്ന കാര്യങ്ങളാകും ഇൗ ചർച്ചയിൽ മുന്നോട്ടു​െവ​ക്കുക.

വിവിധ അക്കാദമികൾക്ക്​ കീഴിലുള്ള അവാർഡുകളുടെ തുക വർധിപ്പിക്കുന്ന കാര്യം പരിശോധിക്കും. ടി.വി അവാർഡ്​ തുക വർധിപ്പിക്കണമെന്ന ജൂറി ശിപാർശ പരിശോധിച്ച്​ ഉചിതമായ നടപടി സ്വീകരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനോട്​ മന്ത്രി നിർദേശിച്ചു.

സിനിമ തിയറ്ററുകൾ തുറക്കണമെന്നാണ്​ സർക്കാറി​െൻറ ആഗ്രഹം. കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തുറക്കാൻ സാധിക്കാത്ത അവസ്​ഥയാണ്​. ഡിസംബറിൽ വാക്​സിനേഷൻ നടപടി പൂർത്തിയാകുന്നതോടെ പ്രശ്​നങ്ങളൊക്കെ പരിഹരിച്ച്​ തിയറ്ററുകൾ തുറക്കാൻ സാധിക്കുമെന്നാണ്​ ​കരുതുന്നത്​. അതി​െൻറ മുന്നോടിയായാണ്​ സിനിമ-സീരിയൽ ഷൂട്ടിങ്ങിന്​ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Saji Cheriyan about serial sensoring

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.