തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ മെഡിക്കല്‍, ഡെൻറൽ, നഴ്സിങ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പളപരിഷ്കരണത്തിന് മന്ത്രിസഭയോഗം അംഗീകാരം നൽകി. 01.01.2016 മുതല്‍ പ്രാബല്യമുണ്ടാകും. മെഡിക്കല്‍, ഡെൻറൽ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് ലഭിച്ചുവന്ന നോണ്‍ പ്രാക്ടീസിങ് അലവന്‍സ് (എന്‍.പി.എ), പേഷ്യൻറ് കെയര്‍ അലവന്‍സ് (പി.സി.എ) എന്നിവ തുടര്‍ന്നും നല്‍കും.
01.01.2006നാണ് കഴിഞ്ഞതവണ ശമ്പളം പരിഷ്കരിച്ചത്. 10 വര്‍ഷം കഴിയുമ്പോള്‍ ശമ്പളപരിഷ്കരണം അനുവദിക്കണമെന്നതിനാലാണ് 01.01.2016 തീയതി പ്രാബല്യം നൽകിയത്.
ശമ്പളപരിഷ്കരണം വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു.
സെപ്റ്റംബർ മൂന്നുമുതൽ അനിശ്ചിതകാല നിസ്സഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.