തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം ശമ്പളം 150 ശതമാനമായി വർധിപ്പിക്കുന്ന സർക്കാർ തീരുമാനത്തോട് ആശുപത്രി മാനേജ്മെൻറുകൾക്ക് എതിർപ്പ്. കേരള പ്രൈവറ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് കോ-ഒാർഡിനേഷൻ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. ജനുവരി 11ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രി സംരക്ഷണ ദിനമായി ആചരിക്കുമെന്നും അവർ അറിയിച്ചു.
സർക്കാർ മുന്നോട്ടുവെക്കുന്ന പുതിയ വേതനവർധന മൂലം ജനറൽ വാർഡുകളിൽ 735 രൂപയുടെയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രതിദിനം 4000 രൂപക്ക് മുകളിലും പ്രതിദിനം ചെലവ് കൂട്ടുമെന്നും കൗൺസിലിൽ ചൂണ്ടിക്കാണിച്ചു. പരമാവധി 42% വർധനയെ താങ്ങുകയുള്ളുവെന്നും. നിലവിലെ വർധന അന്യായമാണെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ അധ്യക്ഷൻ മുഹമ്മദ് റാഷിദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വർധന രോഗികളുടെ ബില്ലിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.