തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ 11ാമത് ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ട് സമ്പൂർണമായി നടപ്പാക്കില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് തിരിച്ചടിയാകുന്ന പല നിർദേശങ്ങളുമുള്ളതിനാൽ കരുതലോടെയായിരിക്കും സർക്കാർ തീരുമാനം. അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗം റിപ്പോർട്ട് ചർച്ച ചെയ്യും.
ഭരണ-പ്രതിപക്ഷ ഭേദെമന്യേ എതിർപ്പുള്ളതിനാൽ റിപ്പോർട്ട് അതേപടി നടപ്പാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. വിരമിക്കൽ ഒരു വർഷത്തേക്ക് നീട്ടണമെന്ന കമീഷെൻറ ശിപാർശ സർക്കാർ നടപ്പാക്കില്ല. അത് നടപ്പാക്കിയാൽ യുവജന വിഭാഗത്തിെൻറ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് വിലയിരുത്തൽ. ശമ്പള പരിഷ്കരണത്തിനായുള്ള പണം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആ സാഹചര്യത്തിൽ ആ ബാധ്യത കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് ധനവകുപ്പിെൻറ നിലപാട്. റിപ്പോർട്ടിൽ പ്രതിഷേധിച്ച് പണിമുടക്ക് ഉൾപ്പെടെ നടപടികളിലേക്ക് ഇറങ്ങാനാണ് പ്രതിപക്ഷ സർവിസ് സംഘടനകളുടെ തീരുമാനം. കമീഷൻ മുമ്പാകെ െവച്ച നിർദേശങ്ങളിൽ ഭൂരിപക്ഷവും അംഗീകരിക്കപ്പെട്ടില്ലെന്ന പരാതിയും അവർ മുന്നോട്ട് െവക്കുന്നു.
2026 ലെ കേന്ദ്ര ശമ്പള പരിഷ്കരണത്തിന് ശേഷം പുതിയ കമീഷനെ നിയോഗിച്ചാൽ മതിയെന്ന ശിപാർശയിലും കടുത്ത പ്രതിഷേധമുണ്ട്. ശമ്പള കമീഷൻ റിപ്പോർട്ട് തന്നെ പിൻവലിക്കണമെന്ന ആവശ്യവും ചില സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.