വാളയാർ ബലാത്സംഗക്കേസ്​ അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാര സമരം ചെയ്യുന്ന ദലിത്​ ആക്​ടിവിസ്റ്റ്​ സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കുന്നു

വാളയാർ സമരം: സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു നീക്കി

പാലക്കാട്​: വാളയാറിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചതിനെതിരെ നിരാഹാരമിരുന്ന ദലിത്​ ആക്​ടിവിസ്റ്റ്​ സലീനാ പ്രക്കാനത്തെ അറസ്​റ്റ്​ ചെയ്​തു. പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കഴിഞ്ഞ ഒമ്പതു ദിവസമായി അനിശ്ചിത കാല നിരാഹാരം നടത്തുകയായിരുന്നു സലീനാ പ്രക്കാനം. ആരോഗ്യനില മോശമായതിനെ തുടർന്നാണ്​ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

അഡ്വ. ജലജ മാധവൻ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. വാളയാർ അമ്മ പ്രഖ്യാപിച്ച ശിരോമുണ്ഡന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പട്ടികജാതി-വർഗ സംരക്ഷണ മുന്നണി ജന. സെക്രട്ടറി കെ. മായാണ്ടി ഞായറാഴ്​ച ശിരോമുണ്ഡനം നടത്തി.

Tags:    
News Summary - Saleena Prakkanam arrested at walayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.