കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന 'ജനം' ടി.വിയുടെ വ്യാജ വാര്‍ത്തക്ക് മറുപടിയുമായി നടന്‍ സലീം കുമാര്‍ രംഗത്ത്. ഓൺലൈൻ മാധ്യങ്ങൾക്ക് നൽകിയ വിശദീകരണത്തിലാണ് അന്നത്തെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത നടൻ സലീം ക ുമാർ സത്യാവസ്ഥ തുറന്ന് പറഞ്ഞത്.
മാർച്ചിൽ നടന്ന പരിപാടി വിദ്യാർഥികളുടെ ആഘോഷം മാത്രമായിരുന്നെന്നും സി.ഐ.ഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമിൽ രൂപം കൊടുത്ത ആന്വൽ ഡേക്ക് അതേ രൂപത്തിൽ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാർ പറയുന്നു.
'ജനം' ടി.വി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്‌ലിംകൾക്ക് ഈ നാട്ടില്‍ ജീവിക്കണ്ടേയെന്നും അവർക്ക് ആഘോഷിക്കേണ്ടേയെന്നും സലീം കുമാർ ചോദിച്ചു. നല്ല രീതിയില്‍ കോളജ് നടത്തുന്നവരാണ് സി.എച്ച്.എം.എം കോളജ് മാനേജ്‌മെന്‍റ് എന്നും സലീം കുമാർ വ്യക്തമാക്കി.
2018 മാർച്ച് 14ന് നടന്ന ആന്വൽ ഡേ ആഘോഷമാണ് 'ജനം' ടി.വി വ്യാജ പ്രചരണത്തിലൂടെ അല്‍ ഖ്വയ്ദയായി വാര്‍ത്തയില്‍ അവതരിപ്പിക്കുന്നത്. കോളജിലെ ഒരു വിഭാഗം സലിംകുമാർ ഫാൻസുകാരാണ് ആന്വൽ ഡേക്ക് മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിക്കുന്നതും പരിപാടി സംഘടിപ്പിക്കുന്നതും. വിദ്യാർഥികള്‍ തന്നെ മുന്നിട്ട് നിന്നത് കൊണ്ട് വിദ്യാർഥികളുടെ ആഗ്രഹത്തെയും താൽപര്യത്തെയും അധികൃതർ ഹനിച്ചില്ലെന്നും കോളജ് അധിക്യതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.