ലോകകപ്പ് ആരവങ്ങൾ തുടങ്ങിയിരിക്കുകയാണ്. ലോകം മുഴുവൻ കളിയാരവങ്ങളിൽ മുഴുകിയിരിക്കുന്നു. ഖത്തർ എന്ന ചെറു രാജ്യത്തെ പിഴവില്ലാത്ത വിധം ലോകകപ്പിന് വേദി ഒരുക്കിയതിന് ലോകം മുഴുവൻ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ മാധ്യമങ്ങൾ ചില വിമർശനങ്ങളും ഉയർത്തുന്നുണ്ട്. ലോകകപ്പ് ഉദ്ഘാടന വേദിയിൽ ഏറെ ആകർഷം ഖത്തറിലെ ഭിന്നശേഷിക്കാരനായ യുവാവ് ഗാനിം അൽ മുഫ്താഹും പ്രശസ്ത ഹോളിവുഡ് താരം മോർഗൻ ഫ്രീമാനും തമ്മിലുള്ള സംഭാഷണമായിരുന്നു. ഖുർആൻ വാക്യങ്ങൾ ഉദ്ധരിച്ചാണ് ഗാനിം മോർഗനുമായി സംസാരിച്ചത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉദ്ഘാടന വേദിയിലെ ഗാനിമിന്റെ പ്രകടനത്തെ പുകഴ്ത്തിയാണ് പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് രംഗത്തെത്തിയിരിക്കുന്നത്.
ഗാനിം അൽ മുഫ്താഹിനെ വണങ്ങുന്നു. ലോകകപ്പിന്റെ ഉത്‌ഘാടന വേദിയിലെ ഈ തീരുമാനത്തിന് ഖത്തർ എന്ന രാജ്യത്തിനെ സല്യൂട്ട് ചെയ്യുന്നു. ഈ 'ചിന്ത' നമ്മുടെ ചിന്തകളെയും ഉണർത്തട്ടെ. ഈ 'കാഴ്ച' നമ്മുടെ കണ്ണുകൾക്കും കാഴ്ച നൽകട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.