ആവിക്കൽതോട് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത; എം.വി. ഗോവിന്ദന്‍റെ തീവ്രവാദി പരാമർശം പിൻവലിക്കണം

കോഴിക്കോട്: ആവിക്കൽതോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത. പദ്ധതി പ്രദേശത്ത് നേരിട്ടെത്തിയാണ് സമസ്ത നേതാക്കൾ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

പ്ലാന്റിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന പരാമർശം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പിൻവലിക്കണമെന്ന് കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആവശ്യപ്പെട്ടു.

മുസ്‌ലിം സമുദായമെന്നല്ല, ആവിക്കൽതോട്ടിലെ സാധാരണക്കാരായ ജനങ്ങൾക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുന്നത്. വർഗീയ പരാമർശങ്ങൾ ആവർത്തിച്ചാൽ സംഘടനക്കും സമരമാർഗത്തിലേക്ക് തിരിയേണ്ടിവരുമെന്നും തങ്ങൾ മുന്നറിയിപ്പ് നൽകി. ഒരു സമൂഹത്തെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന പരാമർശം ഗോവിന്ദൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, സമസ്ത കോഴിക്കോട് ജില്ല പ്രസിഡന്റ് എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, എസ്.എം.എഫ് ജില്ല സെക്രട്ടറി സലാം ഫൈസി മുക്കം, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി പി. ഹസൈനാർ ഫൈസി, പി.വി.എ. സലാം മൗലവി, സി.പി. ഇഖ്ബാൽ, സൈനുൽ ആബിദീൻ തങ്ങൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Samasta declares support for Aavikkalthodu strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.