മലപ്പുറം: കൂരിയാട് സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാണക്കാട് മുനവ്വറലി തങ്ങളും റശീദലി തങ്ങളും പെങ്കടുത്തതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം സമസ്ത കേരള ജംഇയ്യതുൽ ഉലമ കൂടിയാലോചന സമിതി ബുധനാഴ്ച കോഴിക്കോട്ട് യോഗം ചേരുന്നു.
സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജനുവരി മുതൽ മേയ് വരെ നടക്കുന്ന ആദർശ കാമ്പയിനിെൻറ മുന്നോടിയായാണ് യോഗം. കാമ്പയിനിെൻറ ഉദ്ഘാടന സമ്മേളനം വ്യാഴാഴ്ച കൂരിയാട് നടക്കും. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഇരു വിഭാഗം സുന്നികളും ഒന്നിക്കുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിലുണ്ടാവുമെന്നാണ് അറിയുന്നത്.
നൂറാം വാർഷികത്തിനൊരുങ്ങുന്ന പണ്ഡിതസഭയുടെ വിവിധ കർമപദ്ധതികൾ സമൂഹത്തിൽ അവതരിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് കാമ്പയിൻ. വൈകീട്ട് അഞ്ചിന് സൈനുൽ ഉലമ നഗറിൽ നടക്കുന്ന സമ്മേളനം സമസ്ത ഉപാധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.