തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡൻറായി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറിയായി എം.ടി. അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് എന്നിവരാണ് വൈസ് പ്രസിഡൻറുമാര്‍. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, പി.പി. ഉമര്‍ മുസ്ലിയാര് കൊയ്യോട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി. ഹംസ മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, എം.കെ. മൊയ്തീന് കുട്ടി ഫൈസി വാക്കോട് എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും യു.എം. അബ്ദുറഹിമാന് മുസ്ലിയാര്, ടി.എസ്. ഇബ്രാഹീം മുസ്ലിയാര്, കെ. ഹൈദര്‍ മുസ്ലിയാര്, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര് എന്നിവരെ ജനറൽ ബോഡി അംഗങ്ങളായും തെരഞ്ഞെടുത്തു.
വെളിമുക്ക് ക്രസൻറ് ബോര്‍ഡിങ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിെൻറ 69ാം വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.