കോഴിക്കോട്: ഭര്‍ത്താവിെൻറ പങ്കാളിത്തമില്ലാതെ ഭാര്യ ഏകപക്ഷീയമായി നടത്തുന്ന ഖുല്‍അ് മുഖേനയുള്ള വിവാഹമോചനം ശരീഅത്ത് പ്രകാരം സാധൂകരിക്കപ്പെടുന്നതല്ലെന്നും സാധൂകരിക്കപ്പെടുന്ന മാര്‍ഗങ്ങളിലൂടെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണേണ്ടതാണെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. ഹൈകോടതി വിധിയിൽ പുനഃപരിശോധന ഹരജി നല്‍കാനും തീരുമാനിച്ചു.
വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ നിയമത്തിെൻറ പരിധിയില്‍നിന്നുകൊണ്ട് കക്ഷികളുടെ പരാതി പരിഗണിച്ച് ആവശ്യമായത് ചെയ്യാനും അതിനുവേണ്ടി ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കാനും തീരുമാനിച്ചു. പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു.
എം.ടി. അബ്ദുല്ല മുസ്ലിയാര്, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്, യു.എം അബ്ദുറഹ്മാന് മുസ്ലിയാര്, പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയോട്, കെ.ടി ഹംസ മുസ്ലിയാര്, വി മൂസക്കോയ മുസ്ലിയാര്, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി.കെ. മൂസക്കുട്ടി ഹസ്റത്ത്്, എ.വി. അബ്ദുറഹ്മാന് മുസ്ലിയാര്, ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്, എം.വി ഇസ്മായില്‍ മുസ്ലിയാര്, കാടേരി മുഹമ്മദ് മുസ്ലിയാര്, മാഹിന്‍ മുസ്ലിയാര് തൊട്ടി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, വി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ബംബ്രാണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.