ഏക സിവില്‍ കോഡ്: സമസ്തയില്‍ ഭിന്നാഭിപ്രായമെന്നത് വാസ്തവവിരുദ്ധം

കോഴിക്കോട്: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമസ്തയില്‍ ഭിന്നാഭിപ്രായമെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരായ നീക്കത്തില്‍ ആരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നേതാക്കള്‍ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ നാലിന് മുസ് ലിം ലീഗ് വിളിച്ചുചേര്‍ത്ത വിവിധ മുസ്‍ലിം സംഘടനകളുടെ യോഗത്തിലും ജൂലൈ 15ന് സി.പി.എം കോഴിക്കോട്ട് നടത്തിയ സെമിനാറിലും സമസ്ത പ്രതിനിധികള്‍ പങ്കെടുത്തതും ചില സംഘടനകള്‍ നടത്താനിരിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതും. ജൂലൈ എട്ടിന് ചേര്‍ന്ന സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗത്തിലും അന്ന് ഉച്ചക്കുശേഷം കോഴിക്കോട്ട് നടന്ന സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടന ഭാരവാഹികളും പങ്കെടുത്ത സ്‌പെഷല്‍ കണ്‍വെന്‍ഷനിലും ഇക്കാര്യം പ്രഖ്യാപിച്ചതാണ്.

ഏക സിവിൽ കോഡിനെതിരെ നടന്ന പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സമസ്തയില്‍ ഭിന്നാഭിപ്രായമെന്നത് അടിസ്ഥാനരഹിതമാണെന്നും അത്തരം വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - samastha press note about uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.