സമസ്തയുടെ കരുത്തിന് മാറ്റുകൂട്ടിയ റാലി

മലപ്പുറം: സമസ്ത കോഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിക്കത്തെിയവരെ ഉള്‍ക്കൊള്ളാനാവാതെ വെള്ളിയാഴ്ച വൈകീട്ട് മലപ്പുറം വീര്‍പ്പുമുട്ടി.
പരിപാടിക്ക് മഹല്ല് തലത്തില്‍ നടത്തിയ ശക്തമായ പ്രചാരണത്തിന്‍െറ ഫലമായി വന്‍ ജനക്കൂട്ടമാണ് എത്തിയത്. പള്ളികളില്‍ ജുമുഅക്കത്തെിയവരില്‍നിന്ന് ഏക സിവില്‍കോഡിനെതിരെ ഒപ്പുശേഖരണവും നടത്തിയിരുന്നു. റാലി വിജയിപ്പിക്കേണ്ടതിന്‍െറ പ്രാധാന്യവും ഖതീബുമാര്‍ ഊന്നിപ്പറഞ്ഞു.
ഉച്ചക്കുതന്നെ റാലിയില്‍ വന്‍ ജനാവലി പങ്കെടുക്കുമെന്നതിന്‍െറ ലക്ഷണം കണ്ടുതുടങ്ങി. സമസ്തയുടെയും പോഷക സംഘടനകളുടെയും കൊടികെട്ടിയ നൂറുകണക്കിന് വാഹനങ്ങള്‍ ജില്ല ആസ്ഥാനത്തേക്ക് തിരിച്ചു. പലരും കിലോമീറ്ററുകള്‍ നടന്നാണ് റാലി തുടങ്ങിയ എം.എസ്.പി പരിസരത്തത്തെിയത്. കുന്നുമ്മല്‍ വഴി കോട്ടപ്പടിയിലൂടെ കിഴക്കത്തേലയിലേക്ക് നീങ്ങിയ റാലിയില്‍ ഇസ്ലാമിക ശരീഅത്ത് ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി.
ശംസുല്‍ ഉലമ നഗറില്‍ പൊതുസമ്മേളനം ആരംഭിച്ചിട്ടും രണ്ട് കിലോമീറ്ററിനിപ്പുറം എം.എസ്.പി പരിസരത്ത് നിരവധിപേര്‍ റാലിയില്‍ അണിചേരുന്നുണ്ടായിരുന്നു. സമാന്തരമായും വലിയ തോതില്‍ പ്രവര്‍ത്തകര്‍ നടന്നു. മലപ്പുറത്തേക്കുള്ള എല്ലാ വഴികളും നിറഞ്ഞുകവിഞ്ഞപ്പോള്‍ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനാവാതെ നിരവധിപേര്‍ മടങ്ങി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെയാണ് റാലി ആരംഭിച്ചത്.

Tags:    
News Summary - samastha sharia rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.