കോഴിക്കോട്: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി സമസ്തയും. പ്രളയബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ വെള്ളപൊക്ക ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്ത ആഹ്വാനം ചെയ്തു. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളികളിൽ പണപ്പിരിവ് നടത്തി ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സമസ്തയുടെ ആഹ്വാനത്തെ വിശ്വാസി സമൂഹം ഇരുകൈയും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങി കിടക്കുന്ന നിരവധി പേരെ രക്ഷിക്കുന്നതിലും എല്ലാവരും മുന്നിട്ടിറങ്ങിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചില പള്ളികളില്‍ നിന്നും ഇത്തരത്തില്‍ പണം സ്വരൂപിച്ചിരുന്നു. ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ ശേഖരിച്ച് നല്‍കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.