??????? ??????

മുൻ ടൈറ്റാനിയം താരം തോമസ്​ സാമുവൽ നിര്യാതനായി

തിരുവല്ല: മുൻ ടൈറ്റാനിയം ഫുട്​ബാൾ താരം ഹൃദയാഘാതം മൂലം നിര്യാതനായി. ഇരവിപേരൂർ പടിപ്പുരക്കൽ തോമസ് സാമുവൽ (സന്ദു-50) ആണ് മരിച്ചത്. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു. 

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവൽ വെള്ളിയാഴ്ച രാത്രിയോടെയാണ്​ മരിച്ചത്​. എം.ജി യൂനിവേഴ്സിറ്റി താരമായിരിക്കെ 1991ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ: സിന്ധു എലിസബത്ത് സാബു (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, തടിയൂർ). മക്കൾ: നിജൽ സാം തോമസ്, നിമൽ ബാബു തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - samual thomas died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.