സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതി സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എന്ന വ്യവസ്ഥയിലാണ് സന്ദീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് ഹാജരാക്കണം എന്ന വ്യവസ്ഥയുമുണ്ട്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചത്.

എന്നാൽ, സന്ദീപ് നായർക്ക് പുറത്തിറങ്ങാനാകില്ല. കസ്റ്റംസ് കേസിൽ കോഫെപോസ ചുമത്തിയതിനാലാണ് ഇത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് നായർക്ക് ജാമ്യം ലഭിച്ചിട്ടില്ല.

അതേസമയം, എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപ് നായരടക്കം അഞ്ച് പേർ മാപ്പുസാക്ഷികളായി. ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സന്ദീപിന് പുറമെ മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നായിരുന്നു ആവശ്യം. തുടർന്ന് ഇവരെ മാപ്പുസാക്ഷികളാക്കാനുള്ള എൻ.ഐ.എയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

Tags:    
News Summary - Sandeep Nair granted bail in gold smuggling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.