സംഗീതയുടെ മരണം: ഭർത്താവും ഭർതൃമാതാവും ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: ദലിത് യുവതി സംഗീതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും സഹോദരന്‍റെ ഭാര്യയും അറസ്റ്റിൽ. ഭർത്താവ് തൃശൂർ കുന്നംകുളം പഴഞ്ഞി കണ്ടിരുത്തി വീട്ടിൽ കെ.സി. സുമേഷ് (32), ഭർതൃമാതാവ് ടി.കെ. രമണി(56), സുമേഷിന്‍റെ സഹോദരന്‍റെ ഭാര്യ മനീഷ (24) എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകീട്ടാണ് രമണിയെയും മനീഷയെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് സുമേഷ് കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. മൂന്നുപേരെയും രാത്രിയിൽ കോടതിയിൽ ഹാജരാക്കി.

ജൂൺ ഒന്നിന് രാത്രിയാണ് ഹൈകോടതിക്ക് സമീപത്തെ വസതിയിൽ സംഗീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃകുടുംബത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് സംഗീതയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, 42 ദിവസം പിന്നിട്ടിട്ടും പൊലീസ് നിസ്സംഗത പുലർത്തുകയാണെന്ന് കുറ്റപ്പെടുത്തി കുടുംബം രംഗത്തു വരികയായിരുന്നു. സംഭവം വാർത്തയായതോടെയാണ് പൊലീസ് നടപടികൾ ഊർജിതമാക്കിയത്.

എറണാകുളം ബ്രോഡ്വേയിൽ തുണിക്കട നടത്തുകയാണ് സുമേഷ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ ദിവസം മുതൽ തന്നെ ജാതിയുടെയും സ്ത്രീധനത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ പീഡനം പതിവായിരുന്നുവെന്ന് സംഗീതയുടെ കുടുംബം ആരോപിച്ചിരുന്നു. 

Tags:    
News Summary - Sangeeta's death: husband and mother-in-law have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.