വി.ഡി. സതീശൻ (ഫയൽ ചിത്രം)

കത്തോലിക്ക സ്‌കൂളിന് എതിരായ സംഘ്പരിവാര്‍ ആക്രമണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: തെലങ്കാനയില്‍ സംഘ്പരിവാര്‍ അക്രമി സംഘം സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോണില്‍ സംസാരിച്ചു. അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഇതിനോടകം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി.ഡി. സതീശൻ പറഞ്ഞു.

ഏപ്രില്‍ 16നാണ് കാത്തലിക് മാനേജ്‌മെന്റിന് കീഴിലുള്ള സെന്റ്. മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ സംഘ്പരിവാര്‍ ആക്രമണമുണ്ടായത്. കാവി വസ്ത്രങ്ങള്‍ ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ അക്രമി സംഘം ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മദര്‍ തെരേസയുടെ പ്രതിമക്ക് നേരെ കല്ലേറ് നടത്തുകയും സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് തെലങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്.

Tags:    
News Summary - Sangh Parivar attack on Catholic school; Opposition leader talking to Telangana Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.