തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല മലയാളം പാഠ്യപദ്ധതി തയാറാക്കാനുള്ള ബോർഡ് ഒാഫ് സ്റ്റഡീസിൽ പ്രഖ്യാപിത സംഘ്പരിവാർ സഹയാത്രികനും അംഗം. സംഘ്പരിവാർ അനുകൂല സാംസ്കാരിക സംഘടനയായ 'തപസ്യ'യുടെ സംസ്ഥാന ഭാരവാഹിയും കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് മലയാളം വിഭാഗം അധ്യാപകനുമായ ഡോ. എസ്. ഉണ്ണികൃഷ്ണനാണ് ഒാപൺ സർവകലാശാല പഠന ബോർഡിലുള്ളത്.
ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സമീപകാലത്ത് സ്ഥാപിതമായ ഒാപൺ സർവകലാശാലയുടെ മലയാളം യു.ജി പഠന ബോർഡിൽ സംഘ്പരിവാർ അനുകൂലി അംഗമായത് ഇടത് അധ്യാപക സംഘടന നേതാക്കൾ േപാലും അറിയാതെയാണ്.
ഇതിനകം അഞ്ചോളം തവണ പഠന േബാർഡ് യോഗം ചേരുകയും സിലബസ് തയാറാക്കൽ അവസാന ഘട്ടത്തിലെത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ ആർ.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ ഉൾപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് ഒാപൺ സർവകലാശാലയിലെ സംഘ്പരിവാർ സഹയാത്രികെൻറ പഠന ബോർഡ് അംഗത്വവും ചർച്ചയാകുന്നത്. മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജ് അധ്യാപകൻ മഹേഷ് മംഗലാട്ടാണ് പഠന ബോർഡിെൻറ ചെയർമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.