സംഘ്പരിവാർ ഭീഷണി: ഹിന്ദുക്ഷേത്രത്തിൽ ഇനി പരിപാടി കിട്ടില്ലെന്ന് നാടൻ പാട്ട് കലാകാരൻ പ്രശാന്ത് പങ്കന്‍

രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതികരിച്ച നാടൻ പാട്ട് കലാകാരന് സംഘ് പരിവാറി​െൻറ ഭീഷണി. നെടുമ്പാശേരി സ്വദേശി പ്രശാന്ത് പങ്കനെയാണ് ക്ഷേത്ര പരിപാടികളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത്. പ്രശാന്ത് അംഗമായ നാട്ടുപൊലിമ നാടൻ പാട്ട് സംഘത്തിനും ക്ഷേത്രങ്ങളിൽ വിലക്കുകയാണെന്നാണ് ഭീഷണി.

ത​െൻറ ഫേസ് ബുക്ക് പോസ്റ്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് ഹിന്ദുവിരുദ്ധരാണ് ചിത്രീകരിച്ച് വിവിധ ഗ്രൂപ്പുകളിൽ സംഘ് പരിവാറുകാർ പ്രചരിപ്പിച്ചെന്നും പ്രശാന്ത് പങ്കൻ പറയുന്നു. ഇനിമുതൽ ക്ഷേത്രങ്ങളിൽ പരിപാടി ചെയ്യാമെന്ന് കരുതേണ്ടെന്നും അത് ഞങ്ങൾ ഇടപെട്ട് വിലക്കുമെന്ന് പറഞ്ഞ് നിരവധി പേർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് പ്രശാന്ത് പറയുന്നു. ചെങ്ങമനാട് തൈപ്പൂയ മഹോത്സവത്തിന് ഭാഗമായി രണ്ടുമാസം മുമ്പ് പരിപാടി ബുക്ക് ചെയ്തിരുന്നു.

ഈ വിഷയം വന്നതിന് ശേഷം പരിപാടി നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് ക്ഷേത്രഭാരവാഹികൾ തന്നെ വിളിച്ചുപറഞ്ഞു. സോഷ്യൽമീഡിയയിലൂടെയും സൈബർ അറ്റാക്ക് നടക്കുന്നുണ്ടെന്നും പ്രശാന്ത് പറയുന്നു. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും ഭയപ്പെടില്ലെന്നും കേരള സമൂഹം തന്നോടൊപ്പം ഉണ്ടാകുമെന്നും പ്രശാന്ത് പറയുന്നു.

Tags:    
News Summary - Sangh Parivar threatened that the program will not be held in the Hindu temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.