കാലടി: സംസ്കൃത സർവകലാശാലയിൽ സംസ്കൃത സാഹിത്യ വിഭാഗം പ്രഫസർ വി.ആർ. മുരളീധരൻ സ്വയം വിരമിക്കലിന് കത്ത് നൽകി. സർവകലാശാലയിൽ അനധികൃത കെട്ടിട നിർമാണങ്ങളും, അധ്യാപക നിയമനവും പിഎച്ച്.ഡി പ്രവേശന നിയമനത്തിലെ ക്രമക്കേടും മൂലം പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് പിഎച്ച്.ഡിയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഫ. മുരളീധരൻ സ്വയം വിരമിക്കലിന് കത്ത് നൽകിയത്. 2021ലെ പിഎച്ച്.ഡി പ്രവേശനത്തിൽ ക്രമക്കേട് ആരോപിച്ചാണ് സംസ്കൃതസാഹിത്യം വിഭാഗത്തിലെ പ്രഫസറും ഡീനുമായ മുതിർന്ന അധ്യാപകെൻറ വിരമിക്കൽ.
സിൻഡിക്കേറ്റ് ഉപസമിതിയുടെ ശിപാർശപോലും പാലിക്കാതെ ഈവർഷം പിഎച്ച്.ഡി പ്രവേശനം നടത്തിയതിൽ പ്രതിഷേധിച്ചാണ് ജൂലൈ ഒന്ന് മുതൽ വളൻററി റിട്ടയർമെൻറിനുള്ള അപേക്ഷ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന് നൽകിയത്. അപമാനകരമായ പ്രവൃത്തികൾ സർവകലാശാല അധികൃതർതന്നെ നടത്തുന്നത് അപലപനീയമാണ്. സംതൃപ്തിയോടെ പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിരമിക്കലിന് അപേക്ഷ നൽകിയതെന്ന് ഇദ്ദേഹം കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.