കോട്ടയം: ആസൂത്രണ ബോർഡ് അംഗത്വം ടൂറിസം മേഖലയിലുള്ള തെൻറ അറിവും കാഴ്ചകളും കേരള ജനതയിലേക്ക് എത്തിക്കാൻ മാത്രമുള്ള ഉപാധി മാത്രമെന്ന് സന്തോഷ് ജോർജ് കുളങ്ങര. അതിനുള്ള സാഹചര്യം ഇല്ലെങ്കിൽ ആ വേഷമഴിക്കും. തെൻറ ജീവിതത്തിെൻറ ഉപരിപ്ലവമായ ഘട്ടം മാത്രമാണ് ആസൂത്രണ ബോർഡ് അംഗത്വം. താൻ ഒന്നാമതായി സഞ്ചാരിയും മാധ്യമപ്രവർത്തകനും മാത്രമാണ്. ഒരിക്കലും രാഷ്ട്രീയ പാർട്ടിയുടെ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. കോട്ടയം പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽനിന്നുള്ള ആദ്യബഹിരാകാശ വിനോദ സഞ്ചാരിയായി ഏതുനിമിഷവും പുറപ്പെടാനുള്ള ഒരുക്കത്തിലാണ് താൻ. 2007ലാണ് സ്വകാര്യ ബഹിരാകാശ ടൂറിസം കമ്പനിയായ വെർജിൻ ഗാലക്റ്റിക്സിെൻറ ഭാഗമാകുന്നത്. റിച്ചാർഡ് ബ്രാൻസനാണ് കമ്പനിയുടെ സ്ഥാപകൻ.
വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. പലതവണ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിനിടെ റോക്കറ്റ് തകർന്ന് രണ്ടുപേരും സ്പേസ് ഷിപ് തകർന്നും ഒരാളും മരിച്ച സംഭവമുണ്ടായി. സാമ്പത്തികപ്രയാസവും കോവിഡും പ്രതിസന്ധിയുണ്ടാക്കി. അതിനെയെല്ലാം അതിജീവിച്ച് 2020 ജൂണിൽ ബഹിരാകാശ സഞ്ചാരത്തിന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷെൻറ ലൈസൻസ് നേടി. ജൂലൈ 11ന് ആദ്യസംഘം യാത്ര പോകുകയും ചെയ്തു. രണ്ടര ലക്ഷം ഡോളറാണ് (1.8 കോടി രൂപ) ഒരാൾക്ക് ചെലവ്. ആദ്യഘട്ടമായതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാത്രമാണ് അവസരം. എന്നാൽ, കൂടുതൽ രാജ്യങ്ങൾ ഈ രംഗത്തേക്ക് വരുന്നതോടെ സാധാരണക്കാർക്കും പ്രാപ്യമാകും.
അമ്പതോ നൂറോ വർഷങ്ങൾക്കുശേഷം ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ജോലി തേടപ്പോകുന്ന തലമുറയെ കാണാനാവും. അതിനു മുന്നോടിയായാണ് ലോകത്തെ നമ്പന്നന്മാർ ബഹിരാകാശത്ത് നിേക്ഷപം നടത്തുന്നത്. എയർലൈനുകൾപോലെ സ്പേസ് ലൈനുകൾ ആരംഭിക്കാനും വെർജിൻ ഗാലക്റ്റിക്സിന് പദ്ധതിയുണ്ട്. കൊച്ചിയിൽനിന്ന് സ്പേസ് വഴി മറ്റൊരു രാജ്യത്തെത്താം. സമയലാഭവും അപകടരഹിതവുമാണ് സ്പേസ് ലൈനുകൾ. ശാസ്ത്ര വിദ്യാഭ്യാസം, ആരോഗ്യമേഖല, ഐ.ടി തുടങ്ങിയ മേഖലകളെല്ലാം കേരളം പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ, ആഗോളനിലവാരം പരിഗണിക്കുേമ്പാൾ കേരള സമൂഹം അർഹിക്കുന്ന രീതിയിൽ വളർന്നിട്ടില്ല. ടൂറിസം എന്നത് കാഴ്ച കണ്ടുമടങ്ങലല്ല. കേരളത്തിലേക്ക് വരുമാനം വേരണ്ട മേഖലയായി ടൂറിസം മാറണം. അപ്പോഴേ ടൂറിസം വ്യവസായമായി നിലനിൽക്കൂ എന്നും സന്തോഷ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.