കാക്കനാട്: മുട്ടാർ പുഴയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനു മോഹൻ മലപ്പുറത്തുണ്ടെന്ന് സൂചന. കേസന്വേഷണത്തിെൻറ ഭാഗമായി നടത്തിയ പരിശോധനകളിൽ നിന്നാണ് ഇതിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇതോടെ പ്രത്യേക സംഘത്തിെൻറ നേതൃത്വത്തിൽ മലപ്പുറത്ത് അന്വേഷണം തുടങ്ങി.
കേസന്വേഷണത്തിനായി രൂപവത്കരിക്കുന്ന അഞ്ചാമത്തെ പ്രത്യേക സംഘമാണിത്. ഇവർക്ക് പുറമേ ചെന്നൈയിലും കോയമ്പത്തൂരിലും ഓരോ സംഘങ്ങൾ അന്വേഷണം തുടരുന്നുണ്ട്. സനു മോഹൻ പോകാനിടമുള്ള സ്ഥലങ്ങളിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുന്ന ജോലിയിലാണ് ഈ സംഘങ്ങൾ.
അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷ ജോലികൾക്ക് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ നിയമിച്ചതോടെ അന്വേഷണം മന്ദഗതിയിലായിട്ടുണ്ട്.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. മാർച്ച് 22നായിരുന്നു പെൺകുട്ടിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സനുവിെൻറ തിരോധാനം ദുരൂഹത ഉയർത്തുന്നു. പിന്നീട് ഇയാൾ വാളയാർ ചെക് പോസ്റ്റ് വഴി സംസ്ഥാനം കടന്നതോടെ കുട്ടിയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്.
സനുവിനെ കണ്ടെത്താനാകാതെ വന്നതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എയർപോർട്ടുകളും സീപോർട്ടുകളും വഴി വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലുകളെടുത്തതായും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.