തിരുവനന്തപുരം: വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിക്ക് അനുവാദം നൽകുന്ന വ്യവ സ്ഥകൾ എടുത്തുകളയുന്നു. സർഫാസി നിയമപരിധിയിൽനിന്ന് കേരളത്തിലെ സഹകരണ ബാങ്കുക ളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്ര ഖ്യാപിച്ചു. കർഷകരുടെ രണ്ട് ലക്ഷം വരെ കടങ്ങൾ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരി ച്ചുവരുകയാെണന്നും കാർഷിക കടാശ്വാസ കമീഷൻ വഴിയാകും ഇതെന്നും മന്ത്രി വി.എസ്. സുനിൽ കുമാറും വ്യക്തമാക്കി. കർഷക ആത്മഹത്യയെക്കുറിച്ച ഐ.സി. ബാലകൃഷ്ണെൻറ അടിയന്തര പ്രമേയനോട്ടീസിന് മറുപടി നൽകുകയായിരുന്നു ഇരുവരും. അതേസമയം, സർക്കാർനടപടികളിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാന-ജില്ല സഹകരണ ബാങ്കുകൾ, അർബൻ ബാങ്കുകൾ, ആർ.ബി.ഐക്ക് കീഴിൽ വരുന്ന സഹകരണ ബാങ്കുകൾ എന്നിവയാണ് സഹകരണമേഖലയിൽനിന്ന് സർഫാസി നിയമത്തിന് കീഴിൽ വരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. സഹകരണമേഖലക്കുതന്നെ സർഫാസിനിയമം ബാധകമല്ലെന്ന നിലപാട് സ്വീകരിക്കുമെന്നായിരുന്നു ഇതിലിടപെട്ട മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കടാശ്വാസ കമീഷെൻറ പരിധിയിൽ വാണിജ്യബാങ്കുകളെയും ഉൾപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതായി കൃഷിമന്ത്രി പറഞ്ഞു.
പൊതുഭരണവകുപ്പും കൃഷിവകുപ്പും നടപടികൾ പൂർത്തിയാക്കിവരുകയാണ്. ഏതാനും മാസങ്ങൾക്കകം കടം എഴുതിത്തള്ളാനാകും. ഇടുക്കി, വയനാട് ജില്ലകളിൽ കമീഷൻ പരിഗണിക്കുന്ന കടത്തിെൻറ കാലാവധി 2018 ആഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. മറ്റ് എല്ലാ ജില്ലകളിലും 2014 വരെയാണ് നീട്ടിയത്.
ഇടുക്കിയിൽ 10 ഉം വയനാട്ടിൽ അഞ്ചും കർഷകർ ആത്മഹത്യ ചെയ്തു. എല്ലാവരും കാർഷികവായ്പയുടെ പേരിലല്ല ആത്മഹത്യ ചെയ്തതെന്ന് താൻ പറയുന്നില്ല. ഏത് വായ്പയും തിരിച്ചടക്കേണ്ടത് കാർഷികവൃത്തിയിൽ നിന്നായതിനാൽ എല്ലാ വായ്പകളും കാർഷികമായി കാണണമെന്നാണ് സർക്കാർ നയം. അതാണ് കർഷകരുടെ എല്ലാ വായ്പകൾക്കും െമാറട്ടോറിയം ഏർപ്പെടുത്തിയത്. പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിൽ ബാക്കിയുള്ള 36 കോടി രൂപ ഉടൻ നൽകും. മലയോരമേഖലകളിലെ എട്ടു വിളകളുടെ നഷ്ടപരിഹാര തുക ഇരട്ടിയാക്കി.
തേങ്ങവില 25 രൂപയിൽ താഴെയാകുമ്പോൾ 900 സഹകരണ സ്ഥാപനങ്ങളിലൂടെ പച്ചത്തേങ്ങ സംഭരിക്കും. െമാറട്ടോറിയത്തിനെതിരെ നീങ്ങാൻ ഒരു ബാങ്കിനും അവകാശമില്ല. അങ്ങനെ ഏതെങ്കിലും ബാങ്ക് നീങ്ങിയാൽ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 18 കർഷകർ ആത്മഹത്യ ചെയ്െതന്നും മൊറട്ടോറിയം സംബന്ധിച്ച തീരുമാനം എടുത്തിട്ട് ഉത്തരവിറക്കാൻ കഴിയാത്തത് വീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.