സർഫാസി: ജപ്തി നോട്ടീസ് നൽകാനുള്ളത് 5431 പേർക്ക്

തിരുവനന്തപുരം : സർഫാസി നിയമ പ്രകാരം 5431 പേർക്ക് ജപ്തി നോട്ടീസ് നൽകാനുണ്ടെന്ന് മന്ത്രി വി.എൻ വാസൻ നിയമസഭയെ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത 2276 പേർക്കും മറ്റ് സഹകരണ ബാങ്കകളിൽനിന്നുള്ള 2655 പേർക്കുമാണ് നാട്ടീസ് നൽകാനുള്ളത്.

ഏറ്റവുമധികം പേർക്ക് ജപ്തി നോട്ടീസ് ലഭിക്കാൻ പോകുന്നത് കോട്ടയം ജില്ലയിലാണ്. 974 പേർക്ക് നോട്ടീസ് ലഭിക്കും. എറണാകുളം ജില്ലയിൽ 776 പേരാണ് ജപ്തി നോട്ടീസ് കാത്തിരിക്കുന്നത്. തിരുവനന്തപരം- 276, കൊല്ല- 211, പത്തനംതിട്ട- 117, ആലപ്പുഴ-79, ഇടുക്കി-139, തൃശൂർ-469, പാലക്കാട്-558, മലപ്പുറം-439, കോഴിക്കോട് -374, വയനാട്-132, കണ്ണൂർ-279, കാസർകോട്-109 എന്നിങ്ങനെയാണ് ജപ്തി നോട്ടീസ് കാത്തിരിക്കുന്നവരുടെ ജില്ല തിരിച്ചുള്ള കണക്ക്.



 


സർഫാസി പ്രകാരം 2016 മുതൽ 2022 വരെ സഹകരണ ബാങ്കുകൾ 732 വീടുകൾ ജപ്തി ചെയ്തു. പാലക്കാടാണ് ഏറ്റവുമധികം വീടുകൾ ജപ്തി ചെയ്തത്. 185 വീടുകൾ ജപ്തി ചെയ്തു. രണ്ടാം സ്ഥാനം എറണാകുളത്തിനാണ്. 141 വീടുകളാണ് ജപ്തി ചെയ്തത്. തിരുവനന്തപുരം-94, കൊല്ല-14, പത്തനംതിട്ട- 38, ആലപ്പുഴ-13, കോട്ടയം-45, ഇടുക്കി-രണ്ട്, തൃശൂർ-110, മലപ്പുറം-46, കോഴിക്കോട് -22, കണ്ണൂർ-എട്ട്, കാസർകോട് 14എന്നിങ്ങനെയാണ് വീടുകൾ ജപ്തി ചെയ്തതിന്റെ ജില്ല തിരിച്ചുള്ള കണക്ക്.

സഹകരണ വകുപ്പിന് കീഴിൽ ആർ.ബി.ഐ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്ക്, 60 അർബൻ സഹകരണ ബാങ്കുകൾ എന്നിവയാണ് സർഫാസി നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നത്. കടക്കെണിയിൽ അകപ്പെട്ടവർക്ക് സർക്കാർ ബോധവൽക്കണ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വി.എൻ വാസവൻ യു.എ ലത്തീഫിന് മറുപടി നൽകി. 

Tags:    
News Summary - SARFASI: 5431 persons to be served with forfeiture notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.