ശാസ്താംകോട്ട: ശുദ്ധജലതടാകത്തെ സംരക്ഷിച്ചുനിർത്തുന്ന കുന്നുകളിൽ ഒന്ന് യന്ത്രസഹായത്തോടെ ഇടിച്ചുനിരത്തി എക്സൈസ് വകുപ്പിെൻറ ക്രൂരത. കുന്നിടിക്കൽ വിവാദമായതിനെ തുടർന്ന് കഴിഞ്ഞവർഷം നിർത്തിവെപ്പിച്ച തടാകതീരത്തെ എക്സൈസ് കോംപ്ലക്സിന് പാർശ്വഭിത്തി നിർമിക്കാനെന്ന പേരിലാണ് ഇത്തവണത്തെ കുന്നിടിക്കൽ.
38 കൂറ്റൻ സംരക്ഷണ കുന്നുകൾക്ക് മധ്യേ മഴ ഒഴികെ മറ്റൊരു ജലസ്രോതസ്സുമായും ബന്ധമില്ലാതെയാണ് ശാസ്താംകോട്ട ശുദ്ധജല തടാകം നിലകൊള്ളുന്നത്. തടാകത്തിെൻറ ശുദ്ധിയുടെ പ്രധാന കാരണങ്ങളിൽ ഒന്നും ഇതാണ്. ഇത്രമേൽ പ്രാധാന്യമുള്ള സംരക്ഷണകുന്നുകളിൽ ഒന്നാണ് എക്സൈസ് കോംപ്ലക്സ് നിർമാണത്തിനായി ഇടിച്ച് നിരപ്പാക്കിയത്.
ഏതാനും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഏത് അനീതിക്കും കൂട്ടുനിൽക്കുന്ന ചില ജനപ്രതിനിധികളും കുന്നിടിക്കലിന് പിന്തുണയുമായി തടാകതീരത്ത് എത്തിയിരുന്നു. ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയാണ് സംരക്ഷണകുന്ന് ഇടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.