'അയ്യപ്പനും ദൈവഗണങ്ങളും': മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സതീശൻ പാച്ചേനിയുടെ ചട്ടലംഘന പരാതി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചട്ടലംഘനം ആരോപിച്ച് പരാതി. കണ്ണൂർ ഡി.സി.സി അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാർഥിയുമായ സതീശൻ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർക്കാണ് പരാതി നൽകിയത്.

'അയ്യപ്പനും ദൈവഗണങ്ങളും സർക്കാറിനൊപ്പം' എന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതര ചട്ടലംഘനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. 

തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് 'അയ്യപ്പനും ദൈവഗണങ്ങളും സർക്കാറിനൊപ്പം' എന്ന പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. തുടർഭരണമുണ്ടാകില്ലെന്നും ശബരിമലയുടെ ശാപമുണ്ടാകുമെന്നുമുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രി ഇത്തരത്തിൽ മറുപടി പറഞ്ഞത്.

തുടർഭരണമുണ്ടാകില്ലെന്നും ശബരിമലയുടെ ശാപമുണ്ടാകുമെന്നുമുള്ള സുകുമാരൻ നായരുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം അങ്ങനെ പറയാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരണം അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. മുഴുവൻ വിശ്വാസികളും ഈ സർക്കാറിനോടൊപ്പമാണ്, ജനങ്ങൾക്ക് ഗുണം ചെയ്യുന്നവരോടൊപ്പമാണ് എല്ലാ ദേവഗണങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Satheesan Pacheni's complaint against the statement of the pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.