'ശിവൻകുട്ടിയെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാ'മെന്ന്​ സതീശന്‍; തിരിച്ചടിച്ച്​ ശിവൻകുട്ടി

തിരുവനന്തപുരം: മന്ത്രി വി. ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ നിയമസഭയില്‍ വാക്​പോര്. 'ശിവൻകുട്ടിയെ മന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാ'മെന്ന്​ സതീശന്‍ പരിഹസിച്ചപ്പോൾ സതീശ​െന പ്രതിപക്ഷ നേതാവാക്കിയത്​ ആരാണെന്ന്​ താൻ ചോദിക്കുന്നില്ലെന്നും അ​േദ്ദഹത്തിന്​ ചുറ്റുമുള്ളവർ അത്​ ചോദിക്കുന്നെന്നും ചാൻസ്​ കിട്ടിയാൽ കഴുത്തിനു​ പിടിക്കാൻ നിൽക്കുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി തിരിച്ചടിച്ചു.

അടിയന്തര പ്രമേയ നോട്ടീസ്​ പരിഗണിക്കുന്നതിനിടെയാണ്​ ഇരുവരും കൊമ്പുകോര്‍ത്തത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ അനുമതി തേടിയ അടിയന്തര പ്രമേയത്തിന് മന്ത്രി ശിവന്‍കുട്ടി കണക്കുകള്‍ നിരത്തി മറുപടി പറഞ്ഞു. പ്രവേശനത്തിനുശേഷം സീറ്റുകള്‍ മിച്ചം വരുമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷനേതാവ് സതീശന്‍ ഈ കണക്കുകള്‍ പ്രസക്തമല്ലെന്ന് ചൂണ്ടിക്കാട്ടി. ഇവിടെയുള്ള കുട്ടികള്‍ക്കുപുറമെ, മറ്റ്​ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികള്‍ കൂടിയുണ്ടെന്നും പറഞ്ഞു. എന്നാല്‍, തമിഴ്‌നാട്ടിലും കര്‍ണാടകയിലും എസ്.എസ്.എല്‍.സി പരീക്ഷ നടക്കാത്തതുകൊണ്ട് ഇവിടെ അവര്‍ക്ക് പ്രവേശനം തേടാനാവില്ലെന്ന് മന്ത്രി മറുപടി നല്‍കി.

ഇതിന് വളരെ രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്: 'വിദ്യാഭ്യാസമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞാൽ നന്നായിരിക്കും. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്ലസ് ടുവിന് ആരും ചേരുന്നില്ലെന്ന് കേരളത്തിലെ മന്ത്രി പറഞ്ഞാല്‍ അങ്ങയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക്​ സലാം എന്നേ പറയാനുള്ളൂ. ഇതിനു മറുപടി പറയാന്‍ മന്ത്രി എഴുന്നേറ്റെങ്കിലും സതീശന്‍ വഴങ്ങിയില്ല. ഇതോടെ, ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ പോര്‍വിളിയായി. മന്ത്രിയുടെ പരാതി പരിഹരിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിനിടെ, സതീശന്‍ വഴങ്ങി.

തുടര്‍ന്ന്, അവിടെ ബോര്‍ഡ് പരീക്ഷ നടക്കാത്തതുകൊണ്ട് ആൾ പാസായതിനാൽ ഇവിടെ ചേരാനാകില്ലെന്നാണ് താൻ പറഞ്ഞതെന്ന് ശിവന്‍കുട്ടി മറുപടി നല്‍കി. പരീക്ഷ നടന്നില്ലെങ്കിലും വിജയിച്ചുവന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്കും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവർക്കും അപേക്ഷിച്ചാല്‍ പ്രവേശനം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

ഇതേ വിഷയത്തില്‍ കെ.കെ. ശൈലജയുടെ ശ്രദ്ധക്ഷണിക്കലിനു​ മറുപടി പറയവെ വി. ശിവന്‍കുട്ടി പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവിനെക്കുറിച്ച് ആരും ഒന്നും പറയാന്‍ പാടില്ല. ഇത്രയും ബഹളം കാണിക്കാന്‍ ഇവിടെ എന്താണുണ്ടായത്. താന്‍ പ്രതിപക്ഷ നേതാവിനെപ്പോലെ സര്‍വ വിജ്ഞാന കോശമൊന്നുമല്ല. ആരെയും എന്തും പറയാം അധിക്ഷേപിക്കാമെന്നുവന്നാല്‍ അത് ശരിയല്ല. പ്രതിപക്ഷനേതാവിന് അഹങ്കാരവും ധിക്കാരവുമാണെന്നും എല്ലാവരോടും പുച്ഛമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

Tags:    
News Summary - Satheesan says 'Salam to Chief Minister who made Sivankutty a minister'; Sivankutty retaliated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.