സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം നാളെ തൃശൂരില്‍

തൃശൂര്‍: കഴിഞ്ഞദിവസം അന്തരിച്ച, ചെറുകഥാകൃത്തും നോവലിസ്റ്റുമായ സതീഷ് ബാബു പയ്യന്നൂരിന്റെ സംസ്കാരം ശനിയാഴ്ച തൃശൂരില്‍ നടക്കും. ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിലാണ് സംസ്കാരം.

ചൊവ്വൂര്‍ ഹരിശ്രീ നഗറില്‍ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും താമസിക്കുന്ന 55-ാം നമ്പര്‍ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 12ന് കേരള സാഹിത്യ അക്കാദമിയിലെത്തിക്കും.ഒരു മണിക്കൂർ അക്കാദമിയില്‍ പൊതുദര്ശനത്തിന് വെയക്കും.

തിരുവനന്തപുരം വഞ്ചിയൂർ മാതൃഭൂമി റോഡിലെ ആർ.പി അപ്പാർട്ട്മെന്റിലെ ഫ്ളാറ്റിൽ വ്യാഴാഴ്ചയാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഭാ​ര്യ നാ​ട്ടി​ൽ പോ​യ​തി​നാ​ൽ സ​തീ​ഷ്​​ബാ​ബു വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. മ​ര​ണം രാ​ത്രി സം​ഭ​വി​െ​ച്ച​ന്നാ​ണ്​ നി​ഗ​മ​നം.​ വി​ളി​ച്ചി​ട്ട്​ ഫോ​ൺ എ​ടു​ക്കാ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഏ​ഴ്​ നോ​വ​ലു​ക​ളും ര​ണ്ട്​ ക​ഥാ​സ​മാ​ഹാ​ര​ങ്ങ​ളും ര​ചി​ച്ച സ​തീ​ഷ്​​ബാ​ബു നി​ര​വ​ധി ടെ​ലി​വി​ഷ​ൻ ചി​ത്ര​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും സം​വി​ധാ​നം ചെ​യ്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ജേ​താ​വാ​ണ്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ന്നി​വ​യി​ൽ അം​ഗ​മാ​യിരു​ന്നു. 'ന​ക്ഷ​ത്ര​ക്കൂ​ടാ​രം' എ​ന്ന സി​നി​മ​ക്ക്​ തി​ര​ക്ക​ഥ​ ര​ചി​ച്ചു. കാ​രൂ​ർ പു​ര​സ്കാ​രം, മ​ല​യാ​റ്റൂ​ർ അ​വാ​ർ​ഡ്, തോ​പ്പി​ൽ ര​വി അ​വാ​ർ​ഡ് അ​ട​ക്കം നിരവധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ഗി​രി​ജ (റി​ട്ട. അ​ധ്യാ​പി​ക). മ​ക​ൾ: വ​ർ​ഷ. മ​രു​മ​ക​ൻ: ശ്രീ​രാ​ജ്.

Tags:    
News Summary - satheesh babu's cremation tomorrow in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.