വയനാട്ടിൽ സത്യൻ മൊകേരി എൽ.ഡി.എഫ് സ്ഥാനാർഥി

കൽപ്പറ്റ: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എൽ.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്.

വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. മുമ്പ് സത്യൻ മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു.  

ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റാ​യ്ബ​റേ​ലി, വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച രാ​ഹു​ൽ ര​ണ്ടിടത്തും വിജ​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​യ​നാ​ട്ടി​ൽ​നി​ന്ന് രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

വയനാട്ടിൽ പ്രിയങ്കയെത്തിയതോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയുടെ കന്നി അങ്കമാണിത്. പ്രി​യ​ങ്ക​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കോൺഗ്രസ് നേ​ര​ത്തേ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു . രാ​ജി പ്ര​ഖ്യാ​പ​ന സ​മ​യ​ത്തു​ത​ന്നെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​. പ്രിയങ്കക്ക് രാഹുലിനെക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.

Tags:    
News Summary - Sathyan Mokeri is the CPI candidate from Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.