ന്യൂഡൽഹി: സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും സേലത്ത് ശഫിൻ ജഹാനെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹാദിയ. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പഠനം തുടരാൻ ചൊവ്വാഴ്ച ഉച്ചയോടെ സേലത്തേക്ക് പുറപ്പെട്ട ഹാദിയ ഡൽഹി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഹാദിയയെ സേലത്ത് ചെന്ന് കാണുമെന്ന് ശഫിൻ ജഹാന് പറഞ്ഞു. ഹാദിയ കോളജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കാണുക. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ല. തനിക്ക് ഐ.എസ് ബന്ധമുണ്ടെന്ന എൻ.ഐ.എ വാദം അടിസ്ഥാനരഹിതമാണ്. ഇവ ഹൈകോടതിയില്തന്നെ ഖണ്ഡിക്കപ്പെട്ടതാണ്. ഹാദിയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശഫിന്‍ കൂട്ടിച്ചേർത്തു.
അതേസമയം, സുപ്രീംകോടതി വിധി തെൻറ വിജയമാണെന്ന് പിതാവ് അശോകൻ പറഞ്ഞു. എൻ.െഎ.എ അന്വേഷണം തുടരണമെന്ന കോടതി നിർദേശം കുടുംബത്തിെൻറ നിലപാടിെൻറ വിജയമാണ്. വഴിയേ പോകുന്നവരെ സന്ദർശകരെന്ന് പറയാനാവില്ല. അത്തരക്കാർക്ക് മകളെ കാണാനും സാധിക്കില്ല. ശഫിൻ ജഹാനെ ഭർത്താവായി കോടതി അംഗീകരിക്കാത്തതിനാൽ കാണാൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കും. അവളുടെ പഠനം മുടങ്ങിയ വിഷമത്തിലായിരുന്നു താൻ. ഇതുവരെയുള്ള നിയമപോരാട്ടത്തിൽ വിജയിച്ചത് താനാണ്. മകൾ സുപ്രീംകോടതിയുടെ ഇരുമ്പുകവചത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടെ പഠിച്ചവരാണ് മകളെ ചതിച്ചെതന്നായിരുന്നു അമ്മയുടെ പ്രതികരണം. അവളുടെ മാനസിക നില ശരിയല്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.