കായംകുളം: അയൽപക്കത്തെ ചേച്ചി കൺമുന്നിൽ പിടഞ്ഞുവീണതിെൻറ നടുക്കം വിട്ടുമാറാതെ ത സ്നി. വള്ളികുന്നം കരിപ്പുറത്ത് യുസ്റ മൻസിലിൽ മുസ്തഫയുടെ ഭാര്യ തസ്നിയുടെ (25) മു ഖത്ത് ഭയം ഇപ്പോഴുമുണ്ട്.
‘‘ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ജോലിയെല്ലാം കഴിഞ്ഞ് മുന്നി ലെ വാതിലും അടച്ച് കുളിക്കാൻ കയറിയിരുന്നു. കുളി കഴിഞ്ഞ് ഇറങ്ങുേമ്പാഴാണ് പുറത്ത് സ്ത്രീയുടെ അലർച്ച കേൾക്കുന്നത്. ജനാല തുറന്നുനോക്കുേമ്പാൾ അയൽക്കാരിയായ സൗമ്യയുടെ മുഖം മിന്നായംപോലെ കണ്ടു.
രക്തം വാർന്ന് ഒാടിയെത്തിയ അവർ എെൻറ വീടിന് മുന്നിലേക്ക് നിലംപതിക്കുകയായിരുന്നു. പിന്നെ തീയാളുന്നതാണ് കണ്ടത്. കൊടുവാളുമായി നിൽക്കുന്ന അക്രമി. ഞാനൊന്നമ്പരന്നു. ഭയപ്പെട്ട എനിക്ക് പെെട്ടന്ന് പുറത്തേക്ക് ഇറങ്ങാനായില്ല. ബഹളംകേട്ട് പരിസരത്തുനിന്ന് ആരൊക്കെയോ ഒാടി അടുക്കുന്നത് കണ്ടേപ്പാൾ ഒരു ബക്കറ്റ് വെള്ളവുമായാണ് ഞാനും കതക് തുറന്ന് പുറത്തേക്ക് എത്തുന്നത്. ഇത് സൗമ്യയുടെ ദേഹത്തേക്ക് ഒഴിച്ചു. അപ്പോൾ പൈപ്പിൻ ചുവട്ടിലിരിക്കുകയായിരുന്ന കൊലയാളിയുടെ എെൻറ നേരയുള്ള ക്രൂരമായ നോട്ടം ഇപ്പോഴും മനസ്സിലുണ്ട്.
വെള്ളം ഒഴിക്കരുതെന്ന ഭാവത്തോടെ അയാൾ കൈകളും ചലിപ്പിച്ചിരുന്നു. അയൽവാസിയെന്ന നിലയിൽ നല്ല സൗഹൃദമാണ് സൗമ്യയുമായി ഉണ്ടായിരുന്നത്. മാന്യമായ പെരുമാറ്റമായിരുന്നു. അക്രമിയെപോലൊരാളെ ഒരിക്കൽപോലും കണ്ടിട്ടില്ല. മുമ്പ് ഇങ്ങനൊരാൾ ഇവിടെ വന്നിേട്ടയില്ല’’ എന്ന് തസ്നി തറപ്പിച്ചുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.