നെടുമ്പാശ്ശേരി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. ഒരു വിഭാഗത്തിന്‍റെ എതിർപ്പിനെ തുടർന്ന് സവർക്കറുടെ ചിത്രം മറച്ചു.
അൻവര്‍ സാദത്ത് എം.എൽ.എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് സംഭവം. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്. വിവാദമായതോടെ ഇത് മറച്ചു പകരം ഗാന്ധിജിയുടെ ചിത്രം പതിച്ചു. പിന്നാലെ ഐ.എൻ.ടി.യു.സി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ സസ്പെൻഡ് ചെയ്തു. പ്രചാരണ ബോർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നും നേതാക്കൾ വിശദീകരിച്ചു.
ജോഡോ യാത്ര അത്താണിയില്‍ എത്തുന്നതിന് മുമ്പായിരുന്നു ചിത്രം മറച്ചത്. സംഭവത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തോട് ജില്ല നേതൃത്വം വിശദീകരണം തേടി. സവര്‍ക്കറുടെ പടം വച്ചതിനെ ട്രോളി പി.വി. അന്‍വര്‍ എം.എൽ.എ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.