സേവറി ഹോട്ടൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നാണു

ഊൺ മേശയിൽ ചിതറിത്തെറിച്ച ചോര; സേവറി ഹോട്ടൽ നാണുവധം വീണ്ടും ചർച്ചയാകു​േമ്പാൾ

ക​ണ്ണൂ​ർ: വിദ്യാലയത്തിൽ, വീട്ടിൽ, നടുറോട്ടിൽ, പാർട്ടി ഓഫിസിൽ, ഓടുന്ന ബസ്സിൽ, നഗരമധ്യത്തിൽ അങ്ങനെ നിരവധി ഇടങ്ങളിൽ രാഷ്​ട്രീയവൈര്യത്തിന്‍റെ പേരിൽ പച്ചമനുഷ്യരെ വെട്ടിവീഴ്​ത്തിയ ചരിത്രമുണ്ട്​ കണ്ണൂരിന്​. ഒ​േട്ടറെ രാഷ്​ട്രീയ കൊലപാതകങ്ങൾക്ക് സാക്ഷിയായ കണ്ണൂരിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു സേവറി ഹോട്ടൽ നാണുവധം.

ചോറുവിളമ്പുന്നതിനിടെ ബോംബേറ്​

കണ്ണൂർ പഴയ ബസ്​സ്റ്റാൻഡിന്​ സമീപം യോ​ഗ​ശാ​ല റോ​ഡി​ൽ സി.പി.എം പ്രവർത്തകന്‍റെ ഉടമസ്​ഥതയിലുള്ളതാണ്​ സേവറി ഹോട്ടൽ. മുതലാളിയായ രാജനെ കൊലപ്പെടുത്താനാണ് 1992 ജൂൺ 13ന്​ ക്വട്ടേഷൻ സംഘം സ്ഥലത്തെത്തിയത്. അക്രമം നടക്കു​േമ്പാൾ ഭക്ഷണം വിളമ്പുകയായിരുന്നു കോ​ഴി​ക്കോ​ട്​ പു​​റ​മേ​രി സ്വ​ദേ​ശി​യും ഹോട്ടൽ തൊഴിലാളിയുമായ നാ​ണു. ബോംബേറിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. ഈ സമയം ഊൺ കഴിക്കുകയായിരുന്ന ജയകൃഷ്ണൻ എന്ന കോൺഗ്രസുകാരന്‍റെ കൈപ്പത്തിയും അറ്റുവീണു. ചോറുകഴിക്കുന്നവരുടെ പാത്രങ്ങളിൽ ചോരയും മാംസവും തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. കേസിൽ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മുഴുവൻ പ്ര​തി​ക​ളെയും വെ​റു​തെ​വി​ട്ടിരുന്നു.

കെ. സുധാകരൻ       -ഫോ​ട്ടോ: അഷ്​കർ അലി

ഈ ആക്രമണത്തിന് പിന്നിൽ സുധാകരനാണെന്ന ആരോപണം​ അദ്ദേഹത്തിന്‍റെ മുൻ ഡ്രൈവറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പ്രശാന്ത് ബാബു ആവർത്തിക്കുന്നു. ചാലാട് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ്​ ഹോട്ടൽ ആക്രമണമെന്നും എറണാകുളത്ത് നിന്ന് ക്വട്ടേഷൻ സംഘത്തെ കണ്ണൂർ ഡിസിസിയുടെ വാഹനത്തിൽ എത്തിച്ചത് താനാണെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. സി.​പി.​എ​മ്മും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്​.

ആരോപണങ്ങൾ സു​ധാ​ക​ര​നും കോ​ൺ​ഗ്ര​സും നി​ഷേ​ധി​ച്ചി​രു​ന്നു. എന്നാൽ, സേവറി കൊലപാതകത്തിൽ കൈപ്പിഴ സംഭവിച്ചുവെന്ന്​ സു​ധാ​ക​ര​ൻ ഇ​ന്ന​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞതോടെയാണ്​ വീണ്ടും വിവാദമായത്​.

പുനരന്വേഷിക്കണമെന്ന്​ കുടുംബം 

കെ. സുധാകരന്‍റെ പ്രസ്​താവനയുടെ അടിസ്​ഥാനത്തിൽ നാണു കൊലപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന്​ നാണുവിന്‍റെ ഭാര്യ ഭാർഗവി രംഗത്തെത്തിയിട്ടുണ്ട്​. സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് ഭാർഗവി പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചർച്ച ചെയ്യുമെന്നും ഭാർഗവി പറഞ്ഞു.

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കി. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സേവറി നാണു വധം കോൺഗ്രസിന് മേൽ കെട്ടിവെച്ചതാണെന്ന് കണ്ണൂർ മേയർ ടി.ഒ. മോഹനൻ പ്രതികരിച്ചു. വിചാരണ പൂർത്തിയായി കേസിൽ വിധി പ്രസ്താവിച്ചതാണ്. കെ. സുധാകരൻ പറഞ്ഞതിനെ പിന്തുണക്കുന്നുവെന്നും മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

പ​ഴ​യ മു​റി​വു​ക​ൾ​ക്ക്​​ വീ​ണ്ടും തീ​പി​ടി​ക്കു​ന്നു

പി​ണ​റാ​യി വി​ജ​യ​നും കെ. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള വാ​ക്​​പോ​ര്​ മു​റു​കു​േ​മ്പാ​ൾ ഓ​ർ​മ​യി​ലെ പ​ഴ​യ മു​റി​വു​ക​ൾ​ക്ക്​​ വീ​ണ്ടും തീ​പി​ടി​ക്കു​ന്നു. ഇ​രു​വ​രും ത​മ്മി​ൽ ചൂ​ടേ​റി​യ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്ക്​ ക​ള​മൊ​രു​ങ്ങു​േ​മ്പാ​ൾ സേവറി നാണുവധം ഉൾപ്പെടെ മൂ​ന്ന്​ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളും ഒ​രു വ​ധ​ശ്ര​മ​വു​മാ​ണ് ​ ച​ർ​ച്ച​യാകു​ന്ന​ത്​​. അ​തി​ൽ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​മാ​യ ഇ.​പി. ജ​യ​രാ​ജ​ന്​ നേ​രെ​യു​ള്ള വ​ധ​ശ്ര​മം സം​സ്​​ഥാ​ന​ത്ത്​ പു​റ​ത്താ​ണ്​ ന​ട​ന്ന​ത്​. മ​റ്റ്​ മൂ​ന്നും അ​ര​ങ്ങേ​റി​യ​ത്​ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ത​ന്നെ​. ഇ​തി​​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​മെ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ടി​ക്ക​ൽ രാ​മ​കൃ​ഷ്​​ണ​ൻ വ​ധ​വും നാ​ൽ​പാ​ടി വാ​സു വധവുമാണ്​ മ​റ്റ്​ ര​ണ്ട്​ സം​ഭ​വ​ങ്ങ​ൾ.

വാടിക്കൽ രാമകൃഷ്​ണൻ, നാൽപാടി വാസു, കെ. നാണു,

വാ​ടി​ക്ക​ൽ രാ​മ​കൃ​ഷ്​​ണ​ൻ വ​ധം

ജ​ന​സം​ഘം നേ​താ​വാ​യി​രു​ന്ന വാ​ടി​ക്ക​ൽ രാ​മ​കൃ​ഷ്​​ണ​ൻ 1969 ഏ​പ്രി​ൽ 28നാ​ണ്​ ത​ല​ശ്ശേ​രി​യി​ൽ​വെ​ച്ച്​ വെ​​ട്ടേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ​ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​യി​രു​ന്നു ജ​ന​സം​ഘം നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം.

ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ ആ​ദ്യ​രൂ​പ​മാ​യ കേ​ര​ള സോ​ഷ്യ​ലി​സ്​​റ്റ്​ യൂ​ത്ത്​ ഫെ​ഡ​റേ​ഷ​ൻ നേ​താ​വാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​െൻറ ഭാ​ര്യാ പി​താ​വും സി.​പി.​എം നേ​താ​വു​മാ​യ എം.​വി. രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ ര​ണ്ട്​ പ്ര​തി​ക​ൾ. എ​ന്നാ​ൽ, തെ​ളി​വു​ക​ളു​ടെ​യും ദൃ​ക്​​സാ​ക്ഷി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ കോ​ട​തി ഇ​വ​രെ വെ​റു​തെ വി​ട്ടു.

നാ​ൽ​പാ​ടി വാ​സു

സി.​പി.​എം ഇ​ട​വേ​ലി ബ്രാ​ഞ്ച്​ ക​മ്മി​റ്റി അം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ ഇ​ട​വേ​ലി യൂ​നി​റ്റ്​ ​പ്ര​സി​ഡ​ൻ​റു​മാ​യ നാ​ൽ​പാ​ടി വാ​സു 1993 മാ​ർ​ച്ച്​ നാ​ലി​നാ​ണ്​ മ​ട്ട​ന്നൂ​രി​ന​ടു​ത്ത പു​ലി​യ​ങ്ങോ​ട്ട്​ വെ​ടി​​യേ​റ്റ്​ മരിച്ചത്. കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കെ. ​സു​ധാ​ക​ര​െൻറ നേൃ​ത്വ​ത്തി​ൽ ന​ട​ന്ന, മാ​ർ​ക്​​സി​സ്​​റ്റ്​ അ​ക്ര​മ വി​രു​ദ്ധ​ജാ​ഥ പു​ലി​യ​ങ്ങോ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​കു​േ​മ്പാ​ഴാ​ണ്​ വെ​ടി​​യേ​ൽ​ക്കു​ന്ന​ത്. ക​ട​വ​രാ​ന്ത​യി​ൽ ഇ​രി​ക്കു​ന്ന വാ​സു​വി​നെ കെ. ​സു​ധാ​ക​ര​ൻ വെ​ടി​വെ​ച്ചെന്നാ​യി​രു​ന്നു സി.​പി.​എം ആ​രോ​പ​ണം.

എ​ന്നാ​ൽ, ജാ​ഥ​ക്കെ​തി​രെ അ​ക്ര​മം ന​ട​ത്തി​യ വാ​സു​വി​നു​നേ​രെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ സു​ധാ​ക​ര​െൻറ ഗ​ൺ​മാ​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​​ന്നു​വെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​െൻറ​യും കോ​ൺ​ഗ്ര​സി​െൻറ​യും അ​ന്ന​ത്തെ പ്ര​തി​ക​ര​ണം. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട കെ. ​സു​ധാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ 12 പ്ര​തി​ക​ളെ പി​ന്നീ​ട്​ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ത​ല​ശ്ശേ​രി സെ​ഷ​ൻ​സ്​ കോ​ട​തി വെ​റു​തെ വി​ട്ടു.

ഇ.​പി. ജ​യ​രാ​ജ​ൻ വ​ധ​ശ്ര​മം

രാ​ജ​ധാ​നി എ​ക്​​സ്​​സി​ലെ യാ​ത്ര​ക്കി​ടെ 1995 ഏ​പ്രി​ൽ 12നാ​ണ‌് ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​രാ​ല​യി​ൽ​വെ​ച്ച‌് ഇ.​പി. ജ​യ​രാ​ജ​നു വെ​ടി​യേ​റ്റ​ത‌്. വാ​ഷ‌്ബേ​സി​നു സ​മീ​പം മ​റ​ഞ്ഞു​നി​ന്ന്​ ദി​നേ​ശ​ൻ, വി​ക്രം​ചാ​ലി​ൽ ശ​ശി എ​ന്നി​വ​ർ വെ​ടി​യു​തി​ർ​ത്തെ​ന്നാ​ണ്​ കേ​സ്. ഇ​രു​വ​രും അ​ന്നു​ത​ന്നെ പി​ടി​യി​ലാ​യി​. കെ. ​സു​ധാ​ക​ര​ൻ ഏ​ർ​​പ്പാ​ടാ​ക്കി​യ വാ​ട​ക ക്രി​മി​ന​ലു​ക​ളാ​ണ്​ വെ​ടി​വെ​ച്ച​തെ​ന്നാ​യി​രു​ന്നു സി.​പി.​എ​ം ആ​രോ​പ​ണം. തുട​ർ​ന്ന്​ സു​ധാ​ക​ര​നെയും പ്ര​തി​​ചേ​ർ​ത്തു. എ​ന്നാ​ൽ, പ്ര​തി​ക​ളു​മാ​യോ സം​ഭ​വ​വു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നാ​ണ്​ സു​ധാ​ക​ര​െൻറ പ​ക്ഷം. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ആ​ന്ധ്ര കോ​ട​തി കേ​സ്​ ത​ള്ളി.

Tags:    
News Summary - savoury hotel Nanu murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.