കോഴിക്കോട്: എസ്.ബി.െഎ എ.ടി.എം തട്ടിപ്പ് കേസിൽ ഹരിയാന സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. മുണ്ടെത്ത ഗ്രാമത്തിലെ മുഫീദ് (23), മുഹമ്മദ് മുബാറക് (25), ദിൽഷാദ് (20) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. എസ്.ബി.െഎയുടെ ആനിഹാൾ റോഡിലെ എ.ടി.എമ്മിൽ നിന്ന് 1.49 ലക്ഷം കവർന്ന സംഭവത്തിലാണ് അറസ്റ്റ്.
എ.ടി.എമ്മിലെ സി.സി.ടി.വി കാമറയിൽ നിന്ന് പ്രതികളുടെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തവെ പ്രതികൾ ജില്ലകോടതി സമുച്ചയത്തിനടുത്തുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ബീച്ച് ഭാഗത്തേക്ക് ഒാടിയെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. സംഘത്തിൽ നിന്ന് ഒരുലക്ഷത്തോളം രൂപയും വിവിധ ബാങ്കുകളുടെ 20 എ.ടി.എം കാർഡുകളും കണ്ടെടുത്തു.
കാഷ് ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിച്ച് എ.ടി.എം കാർഡ് വഴി പിൻവലിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം പിൻവലിക്കുന്നതിന് എ.ടി.എം കാർഡ് മെഷീനിൽ ഇട്ട് പിൻ നമ്പർ രേഖപ്പെടുത്തി തുക രേഖപ്പെടുത്തുകയും മെഷീൻ പണം പുറത്തേക്ക് നീട്ടുന്ന സെക്കൻഡിൽ മെഷീനിലേക്കുള്ള വൈദ്യുതിബന്ധം വിേച്ഛദിക്കുകയും ചെയ്യും. ഇൗ സമയം ട്രാൻസാക്ഷൻ ഫെയിലറായി മെഷീനിൽ രേഖപ്പെടുത്തും. മെഷീൻ പുറത്തേക്ക് നീട്ടിയ പണം പ്രതികൾ വലിച്ചെടുക്കുകയും ചെയ്യും. ഇൗ പണം വ്യക്തിഗത അക്കൗണ്ടിനുപകരം ബാങ്കിെൻറ അക്കൗണ്ടിൽ നിന്നുള്ളതായിരിക്കും.
മാത്രമല്ല, ട്രാൻസാക്ഷൻ ഫെയിലറായി പണം കിട്ടിയില്ലെന്ന് കാട്ടി ടോൾഫ്രീ നമ്പർ വഴി സംഘം പരാതി നൽകും. ബാങ്കുകാർ ഇടപാട് പരിശോധിക്കുേമ്പാൾ ‘ഫെയിലിയർ’ എന്ന് കാണിക്കുന്നതിനാൽ പണം ലഭിച്ചില്ലെന്ന ധാരണയിൽ ഇവരുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കുകയും ചെയ്യും. ചുരുക്കത്തിൽ ബാങ്കിെൻറ അക്കൗണ്ടിെൻറ പണം രണ്ടുരീതിയിൽ സംഘത്തിന് കിട്ടും. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നായി ഇതിനകം 13 ലക്ഷം രൂപ തട്ടിയെടുത്തുെവന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.
സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖിെൻറ നേതൃത്വത്തിൽ ടൗൺ എസ്.െഎ പി.എം. മനോജ്, എസ്.െഎമാരായ കെ. ശംഭുനാഥ്, കെ. ഷാജു, എ.എസ്.െഎമാരായ ദിനേശ്കുമാർ, സജി ഷിനോബ്, സിവിൽ പൊലീസ് ഒാഫിസർമാരായ അബ്ദുൽ മുനീർ, വിഷ്ണുകുമാർ, വിേജഷ്, പ്രമോദ്, രാഗേഷ്, സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികെള അറസ്റ്റുചെയ്തത്.
തട്ടിപ്പ് സംഘമെത്തിയത് വിമാനത്തിൽ
കോഴിക്കോട്: എ.ടി.എം തട്ടിപ്പ് കേസിൽ പിടിയിലായ ഹരിയാന സംഘം കേരളത്തിലെത്തിയത് വിമാനത്തിൽ. മുണ്ടെത്ത ഗ്രാമത്തിലെ സംഘമാണ് കോയമ്പത്തൂരിലേക്ക് വിമാനമാർഗവും അവിടെ നിന്ന് കേരളത്തിലേക്ക് ട്രെയിൻമാർഗവും എത്തിയത്. പിടിയിലായ മുഫീദ് (23), മുഹമ്മദ് മുബാറക് (25), ദിൽഷാദ് (20) എന്നിവർ നേരേത്ത കോഴിക്കോെട്ട കാരന്തൂർ, കുറ്റ്യാടി എന്നിവിടങ്ങളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്.
ആഡംബരജീവിതം നയിക്കുന്നതിനാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരേത്ത മറ്റു ചില സംസ്ഥാനങ്ങളിലും സമാനതട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കോഴിേക്കാെട്ട വലിയ ഹോട്ടലിലാണ് സംഘം തങ്ങിയത്. ഒരുദിവസത്തെ ഭക്ഷണത്തിന് മാത്രം 12,000 രൂപയാണ് ചെലവാക്കിയത് എന്നും കണ്ടെത്തി.
എസ്.ബി.െഎയുടെ എ.ടി.എം കൂടാതെ പഞ്ചാബ് നാഷനൽ ബാങ്കിെൻറ എ.ടി.എമ്മുകൾ വഴിയും തട്ടിപ്പ് നടത്തിയതായാണ് വിവരം. ആനിഹാൾ റോഡ്, യമുന ആർക്കേഡ്, കോർട്ട് റോഡ്, മാവൂർ റോഡ്, എസ്.ബി.െഎ മെയിൻ ബ്രാഞ്ച് എ.ടി.എം എന്നിവിടങ്ങളിെലല്ലാം തട്ടിപ്പുനടത്തിയതായാണ് പ്രതികൾ പറയുന്നത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.