ബാങ്ക് ആക്രമണം: പിന്നിൽ എൻ.ജി.ഒ യൂണിയൻ നേതാക്കൾ; സി.സിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞ ു. സി.പി.എം സർവീസ് സംഘടനയായ എൻ.ജി.ഒ യൂണിയൻ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങൾ നടത്തിയതെന്നാണ് പൊലീസിന ്‍റെ പ്രാഥമിക നിഗമനം. ഇതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബുവും ജില്ലാ കമ്മിറ്റിയംഗം എസ്. സുരേഷ് കുമാറും സംഘത്തിലുണ്ടായിരുന്നു. ഇരുവരും ചരക്കു സേവന നികുതി വകുപ്പിലെ ഇൻസ്പെക്ടർമാരാണ്. പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

രാവിലെ പത്തര മണിയോടെ ബാങ്കിലെത്തിയ 15 അംഗ സമരക്കാരുടെ സംഘം മാനേജരുടെ കാബിനിൽ അതിക്രമിച്ച് കയറി ഉപകരണങ്ങൾ തല്ലി തകർക്കുകയായിരുന്നു. മാനേജർ സന്തോഷ് ഉപയോഗിച്ചിരുന്ന മേശ, കമ്പ്യൂട്ടർ, ടെലിഫോൺ എന്നിവയാണ് സമരക്കാർ തകർത്തത്.

സംഭവത്തിൽ കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമീഷണർക്ക് ബാങ്ക് മാനേജർ പരാതി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് പൊലീസിന്‍റെ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിലെ ഭൂരിപക്ഷം ജീവനക്കാരും ദേശിയ പണിമുടക്കിൽ പങ്കെടുക്കാത്തതിനാൽ ചൊവ്വാഴ്ച ട്രഷറി ബ്രാഞ്ച് പ്രവർത്തിച്ചിരുന്നു.

Tags:    
News Summary - SBI Bank Attack NGO Union -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.