കൊച്ചി: തട്ടിപ്പുകാരൻ നീരവ് മോദിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും പഞ്ചാബ് നാഷനൽ ബാങ്കിെൻറ ഈടിന്മേൽ 200 മില്യൻ ഡോളർ (1300ൽപരം കോടി രൂപ) തങ്ങൾ നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനീഷ് കുമാർ. പഞ്ചാബ് നാഷനൽ ബാങ്കുമായി തങ്ങൾക്കുള്ള ഇടപാടുകളുടെ ഭാഗമായാണ് തുക നൽകിയത്. എന്നാൽ, അയാളുമായി നേരിട്ട് ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബാങ്കിങ് ഇടപാടുകളെല്ലാം റിസ്കുള്ളതാണ്. കോർപറേറ്റ് ഇടപാടുകളുടെ കാര്യത്തിൽ അതിെൻറ തോത് കൂടും. അതെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രശ്നം. കർശന നിരീക്ഷണ സംവിധാനങ്ങൾ ബാങ്കിങ് മേഖലയിലുണ്ടായിട്ടും നിർഭാഗ്യവശാൽ തട്ടിപ്പുകളും നടക്കുന്നുണ്ട്. എസ്.ബി.െഎയിൽ ഇത്തരം ഇടപാടുകളിലെ റിസ്ക് കൈകാര്യം ചെയ്യാൻ പൊതു മാനദണ്ഡം നിലവിലുണ്ട്.
മാനദണ്ഡം അനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നത് നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്. വജ്രവ്യാപാര മേഖലക്ക് ആകെ വായ്പയുടെ ഒരു ശതമാനത്തോളം മാത്രമേ നൽകിയിട്ടുള്ളൂ. അതിനാൽ, ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ 40 ശതമാനം അക്കൗണ്ട് ഉടമകൾ മാത്രമാണ് കോർപറേറ്റുകളും സമൂഹത്തിലെ ഉന്നത േശ്രണിയിലുമായി ഉള്ളത്. ബാക്കിയുള്ളവരെല്ലാം സാധാരണക്കാരാണ്. കോർപറേറ്റ് വായ്പകെളക്കാൾ റീട്ടെയിൽ വായ്പയാണ് നൽകുന്നതിലധികവും. സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കുകയെന്നത് പ്രധാനമാണ്. എ.ടി.എം ഇടപാടിന് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപം കാര്യമറിയാതെയുള്ളതാണ്.
ഡിജിറ്റൽ കൈമാറ്റങ്ങൾ കൂടുകയും എ.ടി.എം ഇടപാടുകൾ കുറയുകയും ചെയ്യുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.