കണ്ണൂർ: ബാങ്കുകളിലെ സർവിസ് ചാർജ് വർധന പുനഃപരിശോധിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ കേരളയുടെ 16ാമത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ജീവനക്കാർക്കെന്നപോലെ ഒാേരാ ശമ്പള പരിഷ്കരണവേളയിലും പെൻഷനും പരിഷ്കരിക്കുക, ഫാമിലി പെൻഷൻ നിലവിലുള്ള 15 ശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിപ്പിക്കുക, 80 വയസ്സ് കഴിഞ്ഞവർക്ക് വർധിപ്പിച്ച പെൻഷനും ഫാമിലി പെൻഷനും അനുവദിക്കുക, മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികളെ വിരമിച്ചശേഷവും അനന്തരാവകാശിയാക്കാമെന്നുള്ള കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
എസ്.ബി.െഎ തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ അശോക് കുമാർ പീർ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ. രാജീവൻ അധ്യക്ഷതവഹിച്ചു. ഫെഡറേഷൻ ഒാഫ് എസ്.ബി.െഎ പെൻഷനേഴ്സ് അസോസിയേഷൻസ് ജനറൽ സെക്രട്ടറി എ. രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.െഎ ഒാഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. മുരളീധരൻ, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയൻ ജനറൽ സെക്രട്ടറി എ. ജയകുമാർ, ജോൺ ജോസഫ് എന്നിവർ സംസാരിച്ചു. റീജനൽ മാനേജർ ആർ.വി. സുരേഷ് സ്വാഗതവും കെ.ടി. പ്രഹ്ലാദ് നന്ദിയും പറഞ്ഞു.
വാർഷിക ജനറൽബോഡി യോഗത്തിൽ 75 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് കെ. രാജീവൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജോൺ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.സി. സോമനാഥൻ കണക്കവതരിപ്പിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജോസ് മാഴ്സിലിൻ ചർച്ച നയിച്ചു. ൈവസ് പ്രസിഡൻറ് കെ. രാജകുറുപ്പ് സ്വാഗതവും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി. കരുണാകരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.