പട്ടികജാതി പട്ടിക വർഗ ഗോത്ര കമീഷന്‍ അദാലത്ത് : 77 പരാതികള്‍ക്ക് പരിഹാരം

പട്ടികജാതി പട്ടിക വർഗ ഗോത്ര കമീഷന്‍ അദാലത്ത് : 77 പരാതികള്‍ക്ക് പരിഹാരം

കൊച്ചി: ജില്ലയില്‍ രണ്ടുദിവസമായി നടന്ന പട്ടികജാതി പട്ടികവർഗ ഗോത്ര കമീഷന്‍ അദാലത്തില്‍ 77 പരാതികള്‍ക്ക് പരിഹാരം. കമീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്റെ നേതൃത്വത്തില്‍ എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 93 പരാതികളാണ് പരിഗണിച്ചത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് 2020 മുതലുള്ള പരാതികള്‍ക്കാണ് പരിഹാരമായത്.

അദാലത്തില്‍ ലഭിച്ച 83 ശതമാനം പരാതികള്‍ക്കും തീർപ്പ് കൽപ്പിച്ചതായി കമീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. പഴയ പരാതികളില്‍ ശേഷിക്കുന്ന 16 പരാതികളില്‍ കമീഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. രണ്ടാം ദിനം ലഭിച്ച 27 പുതിയ പരാതികള്‍ മെയ് മാസം നടക്കുന്ന അദാലത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്ത വ്യവസ്ഥതയിൽ ആരംഭിച്ച ആയുര്‍വേദ തിരുമല്‍ കേന്ദ്രം പങ്കാളികള്‍ തട്ടിയെടുക്കുകയും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ പൊലീസ് പരാതി സ്വീകരിച്ചില്ല എന്ന് കാട്ടി പെരുമ്പാവൂര്‍ സ്വദേശി വനിത ഡോക്ടര്‍ നല്‍കിയ പരാതിയിന്‍ മേല്‍ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പെരുമ്പാവൂര്‍ പൊലീസിന് നിർദേശം നല്‍കിയതായി കമീഷന്‍ അറിയിച്ചു.

അദാലത്തില്‍ പോലീസുമായി ബന്ധപ്പെട്ട് 25, റവന്യൂവുമായി ബന്ധപ്പെട്ട് 23, തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് 16, പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെട്ട് 10, ബാങ്കുമായി ബന്ധപ്പെട്ട മൂന്ന്, വിദ്യാഭ്യാസ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട രണ്ട്, കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് ഒന്ന് വീതം പരാതികളാണ് ലഭിച്ചത്.

കമീഷന്‍ അംഗങ്ങളായ ടി.കെ. വാസു, അഡ്വ. സേതുനാരായണന്‍ എന്നിവരും പരാതികള്‍ പരാതികള്‍ പരിഗണിച്ചു.

Tags:    
News Summary - Scheduled Caste, Scheduled Tribe and Scheduled Tribe Commission Adalat: 77 complaints resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.