വടശ്ശേരിക്കര: പട്ടികജാതിക്കാരിയെ പഞ്ചായത്ത് പ്രസിഡൻറ് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. പെരുനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി മേറ്റായ കോട്ടൂപ്പാറ സ്വദേശിനി കണിപ്പറമ്പിൽ ഓമന സുധാകരനെയാണ് സി.പി.എം ജില്ല കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡൻറുമായ പി.എസ്. മോഹനൻ തെൻറ മുന്നിലെ കസേരയിൽ ഇരുന്നതിെൻറ പേരിൽ അപമാനിച്ചിറക്കിവിട്ടെന്ന ആരോപണം ഉയർന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഓമന സുധാകരൻ സംസ്ഥാന പട്ടികജാതി കമീഷനും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. പഞ്ചായത്തിെൻറ ആസ്തിബാധ്യത ഇല്ലാത്ത റോഡിൽ തൊഴിലുറപ്പ് ജോലികൾ ചെയ്തുവെന്നാരോപിച്ച് ചർച്ചക്കായി വാർഡ് അംഗത്തെയും മറ്റൊരു തൊഴിലാളിയെയും തന്നെയും പഞ്ചായത്ത് ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നെന്നും പ്രസിഡൻറിെൻറ കാബിനിലെത്തിയ മൂന്നുപേരും എതിർവശത്തുള്ള കസേരയിലിരുന്നതാണ് പ്രസിഡൻറിനെ ചൊടിപ്പിച്ചതെന്ന് പറയുന്നു.
എന്നാൽ, ചട്ടം ലംഘിച്ചു തൊഴിലുറപ്പ് ജോലികൾ ചെയ്തതിനെ ചോദ്യം ചെയ്തതിലുള്ള ദുരാരോപണമാണിതെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പക പോക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു നൽകിയ പരാതിയാണിതെന്നും പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.