തിരുവനന്തപുരം: പി.വി. അൻവറിന്റെ വെളിപ്പെടുത്തലിനെതുടർന്ന് കലുഷിതമായ സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിയുടെ ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചന.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പി.ശശിയോടൊപ്പം ആരോപണ വിധേയരായ എ.ഡി.ജി.പി. അജിത്കുമാറിനെതിരെ അന്വേഷണവും പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത നീക്കം പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്കെതിരായിരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി. ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയതിനു പിന്നാലെ വന്ന അൻവറിന്റെ വെളിപ്പെടുത്തൽ സി.പി.എമ്മിനെ അക്ഷരാർഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്.
നേരത്തേ അച്ചടക്ക നടപടി നേരിട്ട ശശിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗം നീക്കം നടത്തുന്നതായും സൂചനയുണ്ട്. പി.ശശിയും എ.ഡി.ജി.പി. അജിത്കുമാറും മറ്റും ചേർന്ന അധികാരകേന്ദ്രങ്ങളാണ് സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതെന്ന രീതിയിലാണ് അൻവർ വെളിപ്പെടുത്തൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.