പട്ടികവർഗ മൈക്രോപ്ലാനുകൾ: മാർഗരേഖ പുറപ്പെടുവിച്ചു

തിരുവനന്തപുരം : പട്ടികവർഗ മൈക്രോപ്ലാനുകളുടെ മാർഗരേഖ പുറപ്പെടുവിച്ചു. പട്ടികവർഗ വിഭാഗങ്ങളുടെ ത്വരിതഗതിയിലുള്ള സമഗ്രവികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന സുപ്രധാന വികസന മാതൃകയാണിത്. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാൽ വികസന പ്രക്രിയയിൽ നിന്നും ഒഴിവായിപ്പോയവരും വികസനത്തിന്റെ ഗുണഫലങ്ങൾ വേണ്ടത്ര എത്തിച്ചേരാത്ത പ്രദേശങ്ങളിൽ അധിവസിക്കുന്ന പട്ടികവർഗ ജനവിഭാഗത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യം.

സമയബന്ധിതമായി നടപ്പിലാക്കുന്നതിന് പൊതുപദ്ധതികൾക്കൊപ്പം പ്രാദേശികവും സാമൂഹികവും വ്യക്തിപരവുമായ വികസന വിടവുകൾ പ്രത്യേകമായി പരിഗണിച്ച് മൈക്രോപ്ലാനുകൾ രൂപീകരിച്ചു നടപ്പിലാക്കുന്ന രീതിയിലായിരിക്കും  പദ്ധതി.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങളും ഊരുകളിലെ സങ്കേതങ്ങളിലെ വികസന വിടവുകളും പ്രത്യേക സർവേ നടത്തി കണ്ടെത്തുന്നതിനും ഇതിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾക്ക് പുറമേ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടേയും ഊരുകൂട്ടങ്ങളുടേയും പട്ടികവർഗ വിഭാഗങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചുകൊണ്ടുള്ള പങ്കാളിത്ത രീതിയിലൂടെയായിരിക്കും മൈക്രോപ്ലാൻ നടപ്പിലാക്കുക.

പ്രാദേശിക സാധ്യതകൾ കണക്കിലെടുത്ത് മൈക്രോപ്ലാനുകൾ തയാറാക്കുന്നത്. അക്കാമിക് സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസം നേടിയ പട്ടികവർഗ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, കുടുംബശ്രീ, സാമൂഹ്യാധിഷ്ഠിത സംഘടനകൾ തുടങ്ങി അനുയോജ്യമായ വിവിധ ഗ്രൂപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സേവനം വിനിയോഗിക്കും. സവിശേഷമായ പദ്ധതികൾ രൂപീകരിക്കുന്നതിന് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്റ്റന്റ് (സി.എം.ഡി). ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) പോലുള്ള മികച്ചതും അനുയോജ്യവുമായ സ്ഥാപനങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തണം. വ്യക്തികൾ, കുടുംബങ്ങൾ, ഊരുകൾ, സാമൂഹ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കലാ-കായിക - സാംസ്കാരിക മേഖലകൾ തുടങ്ങിയവയുടെ സമഗ്ര വികസനത്തിനായി പ്രത്യേകം പ്ലാനുകൾ തയാറാക്കും.

പദ്ധതി മൂന്നായി തരം തിരിച്ചു നടപ്പാക്കും

ഒന്ന്. ഉടൻ നടപ്പിലാക്കുവാൻ കഴിയുന്ന പദ്ധതികൾ (മൂന്ന് മാസത്തിനകം നടപ്പിലാക്കേണ്ടവ - റേഷൻ കാർഡ് പോലുള്ള അവകാശരേഖകൾ, ചികിത്സ, ഭക്ഷണം, മരുന്ന്, കുടിവെള്ള ലഭ്യത എന്നിങ്ങനെയുള്ളവ) രണ്ട്. ഹ്രസ്വകാല പദ്ധതികൾ (മുന്നു മാസം മുതൽ ആറു മാസം വരെ - അടിസ്ഥാന സൗകര്യവികസനം, പഠന സൗകര്യമൊരുക്കൽ, വേനപുനരുദ്ധാരണം തുടങ്ങിയവ) മുന്ന്. ദീർഘകാല പദ്ധതികൾ (ഒരു വർഷത്തിൽ കൂടുതൽ കാലയളവ് വേണ്ടവ, സർക്കാർ അനുമതി ആവശ്യമായിട്ടുള്ളവ - ഭൂമി, വീട് വരുമാനദായക പദ്ധതികൾ എന്നിവ ഉൾപ്പെടെ)

ഉടൻ നടപ്പിലാക്കേണ്ട സർവീസ് പദ്ധതികളും ഹ്രസ്വകാല പദ്ധതികളും വ്യക്തികളുടേയും കുടുംബങ്ങളുടേയും പ്രത്യേകത അനുസരിച്ച് ദീർഘകാലത്തേക്ക് നിലനിർത്തേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കണം. ഒരു ഊരിലോക്കോ സങ്കേതത്തിലേക്കോയുള്ള ദീർഘകാല മാക്രോപ്ലാൻ തയാറാക്കും.

മൈക്രോപ്ലാനുകൾ രൂപീകരിക്കുമ്പോൾ തന്നെ അതിന്റെ വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, നിയതമായ സമയക്രമം, ഓരോ ഘട്ടത്തിലും പൂർത്തീകരിക്കേണ്ട ലക്ഷ്യങ്ങൾ. ഏതാ വകുപ്പുകൾ ഏജൻസികളുമായി ബന്ധിപ്പിക്കണം. പദ്ധതി നിർവഹണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവ നിശ്ചയിച്ചിരിക്കണം.

മൈക്രോ പ്ലാൻ തയാറാക്കുന്നതിന് വിളിച്ചുചേർന്ന ഊരുകൂട്ടങ്ങളുടെ കൺവീനർ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ (ടി.ഇ.ഒ) ആയിരിക്കും. പ്രോജക്ടുകൾ തയാറാക്കേണ്ട ഉത്തരവാദിത്വം അതാത് വിഷയമേഖലാ ഉദ്യോഗസ്ഥർക്കായിരിക്കും. ഏകോപിപ്പിക്കുന്നത് പി.ഒയും ടി.ഡി.ഒയും ആയിരിക്കും.

ഒരു ഊരിലെ വ്യക്തികളുടേയും കുടുംബങ്ങളുടേയും ഊരിന്റേയും വികസനത്തിനായുള്ള നിരവധി പ്രോജക്ടുകളുടെ സംഗ്രഹമായ ഊരുതല മൈക്രോപ്ലാനിന് അന്തിമാംഗീകാരം നൽകുന്നതും പട്ടികജാതി പട്ടികവർഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി ആയിരിക്കും. ഭരണാനുമതി ലഭ്യമായ പദ്ധതികൾക്കുള്ള ഫണ്ട് അതാത് നിർവഹണ ഉദ്യോഗസ്ഥർക്ക് ലഭിക്കത്തക്കവിധം സമയബന്ധിതമായി അനുവദിക്കേണ്ടതാണ്. ഒരേ കുടുംബത്തിനോ, പ്രദേശത്തിനോ വേണ്ടി തയാറാക്കിയ മാക്രോപ്ലാനുകളിലെ ഡ്യൂപ്ലിക്കേഷനുകൾ നിർവഹണ ഏജൻസി- ഉദ്യോഗസ്ഥർ തമ്മിലുള്ള വൈരുധ്യം തുടങ്ങിയവ ഉണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കും.

അന്തിമമാക്കിയ മൈക്രോപ്ലാനിൽ ഉൾപ്പെട്ട വിവിധ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും ഏറ്റെടുക്കുവാൻ സാധിക്കുന്ന പ്രോജക്ടുകളുടെ പട്ടിക ക്രോഡീകരിച്ച് പ്രോജക്ട് ഓഫീസർ (പി.ഒ), ബൽ ഡന്റ് ഓഫീസർ (ടി.ഡി.ഒ) ബന്ധപ്പെട്ട വകുപ്പുകൾക്കും പട്ടികവർഗവികസന വകുപ്പ് നിർവ്വഹണത്തിനാവശ്യമായ വിതും, പദ്ധതി നിർവഹണപ്രവർത്തനം ആദരിച്ച് കാലാവധി നിശ്ചയിച്ച പ്രകാരം അതാത് സാമ്പത്തിക വർഷം പൂർത്തീകരിക്കണമെന്നാണ് മാർഗനിർദേശം. 

Tags:    
News Summary - Scheduled Tribe Microplans: Guidelines issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.