കളമശ്ശേരി: കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലറും അറിയപ്പെടുന്ന മാനേജ്മെൻറ് വിദഗ്ധനുമായ ഡോ. എം.വി. പൈലി (മൂലമറ്റം വർക്കി പൈലി -95) അന്തരിച്ചു. മികച്ച അധ്യാപകനായ അദ്ദേഹത്തെ 2006ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കൊച്ചി സർവകലാശാലയുടെ മൂന്നാമത്തെ വൈസ് ചാൻസലറായി 1977 മുതൽ 1981വരെ സേവനം അനുഷ്ഠിച്ചു. കളമശ്ശേരി ഐ.ടി.ഐ റോഡിൽ ചേനക്കാല മൂലമറ്റം വീട്ടിലായിരുന്നു താമസം. സംസ്കാരം കോതമംഗലം ഉൗന്നുകല്ലിലെ കുടുംബവീട്ടിൽ ശുശ്രൂഷകൾക്കുേശഷം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കോതമംഗലം ഉൗന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി സെമിത്തേരിയിൽ.
കേരളത്തിലെ മാനേജ്മെൻറ് പഠനത്തിെൻറ പിതാവെന്ന് അറിയപ്പെടുന്ന എം.വി. പൈലി 1964 ലാണ് കൊച്ചി സർവകലാശാലയിൽ ചേർന്നത്. സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറായി 13 വർഷം സേവനം അനുഷ്ഠിച്ചു. ലഖ്േനാ, പട്ന, ഡൽഹി, കേരള, കൊച്ചി സർവകലാശാലകളിൽ അധ്യാപകനായിട്ടുണ്ട്. എമിറിറ്റസ് പ്രഫസർഷിപ് ഓഫ് യൂനിവേഴ്സിറ്റി ഓഫ് കൊച്ചിൻ, ഇൻറർനാഷനൽ മാൻ ഓഫ് ദി ഇയർ പുരസ്കാരം (കേംബ്രിജ് -1996)തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹെത്ത തേടിയെത്തി.
രാജ്യത്തെ മികച്ച അധ്യാപകന് കൊച്ചി സർവകലാശാല നൽകിവരുന്ന പ്രഫ. എം.വി. പൈലി പുരസ്കാരം ഇദ്ദേഹത്തിെൻറ പേരിലാണ്. ഭാര്യ: പരതേയായ എൽസി. മക്കൾ: മെറിലി ജോർജ്, വർഗീസ് പൈലി, അനു സ്റ്റെഫാനോസ്. മരുമക്കൾ: ജയിംസ് ജോർജ്, മേരി, ജോർജ് സ്റ്റെഫാനോസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.