തിരുവനന്തപുരം: സർക്കാർ അനുമതി നൽകാത്തതിനെതുടർന്ന് സംസ്ഥാനത്തെ നൂറിലധികം ന ്യൂനപക്ഷ ഹയർ സെക്കൻഡറി സ്കൂളുകളിൽ സാമുദായിക േക്വാട്ട സീറ്റുകളിൽ പ്രവേശനം മുട ങ്ങി. ഇൗ സ്കൂളുകൾ ന്യൂനപക്ഷ പദവി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെ ന്ന കാരണം പറഞ്ഞാണ് പ്രവേശന അനുമതി നൽകാത്തത്.
കഴിഞ്ഞവർഷം ഉപാധികളോടെയായ ിരുന്നു ഇൗ സ്കൂളുകൾക്ക് 20 ശതമാനം വരുന്ന സാമുദായിക ക്വോട്ട സീറ്റുകളിൽ പ്രവേശന അനുമതി നൽകിയത്. 2018 നവംബറിനകം ദേശീയ ന്യൂനപക്ഷ കമീഷെൻറ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിലായിരുന്നു അനുമതി. എന്നാൽ ഇതുവരെയും സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സ്കൂളുകളിലെ സാമുദായിക ക്വോട്ട സീറ്റുകളിലെ പ്രവേശന കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർക്കാറിന് ഫയൽ സമർപ്പിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല.
സാമുദായിക ക്വോട്ട സീറ്റുകളിലേക്ക് സ്കൂളുകൾ നേരിട്ട് അപേക്ഷ സ്വീകരിക്കുകയും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നൽകുന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് റാങ്ക് പട്ടിക തയാറാക്കുകയുമാണ് പതിവ്. ഡയറക്ടറേറ്റിെൻറ അനുമതി ലഭിച്ചാൽ മാത്രമേ സാമുദായിക ക്വോട്ട സീറ്റുകളിലെ പ്രവേശന നടപടികളുടെ ഡാറ്റാ എൻട്രി ഒാൺലൈനായി പൂർത്തിയാക്കാനാകൂ. അനുമതി ലഭിക്കാത്തതിനാൽ സ്കൂളുകൾ വാങ്ങിവെച്ച അപേക്ഷകളിൽ തീരുമാനമെടുക്കാൻ കഴിയുന്നുമില്ല.
ന്യൂനപക്ഷ പദവിക്കായി കമീഷനിൽ സമർപ്പിച്ച അപേക്ഷകളിൽ നടപടി വൈകുന്നതാണ് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമെന്ന് സ്കൂൾ അധികൃതരും പറയുന്നു. സർക്കാർ തീരുമാനം സ്കൂളുകൾക്ക് എതിരാണെങ്കിൽ സാമുദായി ക്വോട്ടയിൽ നികത്തുന്ന 20 ശതമാനം സീറ്റുകൾ പൊതുമെറിറ്റിലേക്ക് മാറ്റി ഏകജാലക പ്രവേശനത്തിലൂടെ നികത്തും. ഇത് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.