കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാസർകോട്/കൽപറ്റ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട് അംഗൻവാടികൾക്കും സ്കൂളുകൾക്കുമാണ് അവധി. കോളജുകൾക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അംഗൻവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ സ്കൂളുണ്ടോ? ചോദ്യം കേട്ട് മടുത്ത് കണ്ണൂർ കലക്ടറുടെ മറുപടി

കണ്ണൂർ: മഴ കനത്തതോടെ കണ്ണൂരിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരുന്നു. വടക്കൻ കേരളത്തിൽ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്യുന്നത്. ജില്ല കലക്ടർ അവധി പ്രഖ്യാപിക്കുന്നതിനാൽ കലക്ടറുടെ ഫേസ്ബുക് പേജിൽ അവധിയും കാത്തിരിക്കുകയാണ് വിദ്യാർഥികളിൽ പലരും.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ അവധി നൽകിയിരുന്നു. രണ്ടാം ശനിയും പെരുന്നാൾ ദിനമായ ഞായറാഴ്ചയും കൂടിയായതോടെ തുടർച്ചയായി അഞ്ച് ദിവസമാണ് അവധി ലഭിച്ചത്. ഞായറാഴ്ചയും മഴ കനത്തതോടെ തിങ്കളാഴ്ച അവധിയില്ലേ എന്നാണ് ജില്ല കലക്ടറുടെ ഫേസ്ബുക് പേജിൽ നിരവധി വിദ്യാർഥികൾ ചോദിക്കുന്നത്.

ചോദ്യം കേട്ട് മടുത്തതോടെ വിദ്യാർഥികൾക്ക് മറുപടി നൽകിയിരിക്കുകയാണ് കലക്ടർ. 'നമുക്ക് തിരികെ സ്കൂളിലേക്ക് പോകാം' (lets go back to school) എന്ന് പോസ്റ്റ് ചെയ്താണ് കലക്ടർ അവധിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. 



Tags:    
News Summary - school holiday on monday kasargod and wayanad districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.