കാസർകോട്ടെ സ്കൂളിന് അനുമതിയില്ലാതെ അവധി നൽകി; 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

കാസർകോട്: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം. 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി

കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമില്ലാതെ ഇന്ന് അവധി നൽകിയത്. ഹെഡ്മാസ്റ്റര്‍ ഡി.ഇ.ഒക്ക് നല്‍കിയ അപേക്ഷയില്‍ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് പറയുന്നത്. അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ല എന്നാണ് ഡി.ഇ.ഒ ദിനേശന്‍ പറ‍യുന്നത്.

ഇതേക്കുറിച്ച് വാർത്ത വന്നതോടെ വിവാദമാകുകയായിരുന്നു. ഇതോടെയാണ് മന്ത്രി വി. ശിവൻകുട്ടി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.

Tags:    
News Summary - school holiday without the instruction of Education Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.