ആർഭാടമില്ലാതെ സ്​കൂൾമേളകൾ നടത്തും- മന്ത്രി രവീന്ദ്രനാഥ്​

തിരുവനന്തപുരം: ആഘോഷവും ആർഭാടവും ഒഴിവാക്കി ‘സെലക്​ഷൻ പ്രൊസസിൽ’ സ്​കൂൾ ശാസ്​ത്ര, കായിക, കലാമേളകൾ നടത്തുമെന്ന്​ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാമേള എങ്ങനെ വേണമെന്നും ഏതൊക്കെ ഇനങ്ങൾ, ഏതൊക്കെ തലങ്ങളിൽ നടത്തണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ 17ന്​ മാന്വൽ കമ്മിറ്റി യോഗംചേരും. തീയതികളും അന്ന്​ തീരുമാനിക്കും.

പ്രളയത്തി​​െൻറ പശ്ചാത്തലത്തിൽ സ്​കൂൾ മേളകൾ അടക്കമുള്ളവ ​ഉപേക്ഷിക്കുമെന്നറിയിച്ച്​ നേരത്തെ പൊതുഭരണ വകുപ്പ്​ ഉത്തരവിറക്കിയിരുന്നു. എന്നാൽ കുട്ടികളുടെ ഗ്രേസ്​ മാർക്ക്​ നഷ്​ടപ്പെടുമെന്ന്​ ചൂണ്ടിക്കാട്ടി വിവിധ തലങ്ങളിൽനിന്ന്​ പ്രതിഷേധം ഉയർന്നിരുന്നു. ഇതി​​െൻറ പശ്ചാത്തലത്തിൽ അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയ ശേഷമാണ്​ ആഘോഷങ്ങൾ ഒഴിവാക്കി മേള നടത്താൻ തീരുമാനിച്ചിരിക്കുന്നത്​.

സംസ്​ഥാന സ്​കൂൾ കലാമേള ആലപ്പുഴയിൽ നടത്താനാണ്​ നിലവിൽ തിരുമാനിച്ചിരുന്നതെങ്കിലും ഇതിൽ മാറ്റമുണ്ടാകുമെന്നാണ്​ സൂചന. ചെലവ്​ ചുരുക്കുന്നതി​​െൻറ ഭാഗമായി പന്തലുകളും മറ്റും ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ തിരുവനന്തപുരത്തേക്ക്​ മാറ്റിയേക്കും. യു.പി, എൽ.പി വിഭാഗങ്ങളുടെ മത്സരങ്ങൾ സ്​കൂൾ തലത്തിൽ മാത്രമായിരിക്കും. സബ്​ജില്ല തലത്തിലേക്ക്​ ഇത്​ പോകില്ല. ചില ഇനങ്ങൾ ഒഴിവാക്കാനും സാധ്യതയുണ്ട്​. കായിക, ശാസ്​ത്രമേളകൾ ദേശീയമത്സരങ്ങളിൽ പ​െങ്കടുക്കേണ്ട ഇനങ്ങളിൽ മാത്രമായി ചുരുക്കിയേക്കും.

കലോത്സവവുമായി ബന്ധപ്പെട്ട സർക്കാർ തലത്തിലെ ആഘോഷങ്ങൾ പൂർണമായി ഒഴിവാകും. ‘തെരഞ്ഞെടുപ്പ്​ രീതിയിൽ’ മത്സരം നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അത്​ എങ്ങനെ വേണമെന്നത്​ മാന്വൽ കമ്മിറ്റി ചർച്ചചെയ്യും. ആലപ്പുഴയിൽ കലാമത്സരം നടത്താൻ കഴിയു​േമായെന്നതടക്കമുള്ള കാര്യങ്ങളും ചർച്ചചെയ്യുമെന്ന്​ മന്ത്രി പറഞ്ഞു. ക്രിസ്​മസ്​ പരീക്ഷക്ക്​ മാറ്റമുണ്ടാകില്ലെന്നും പ്രളയത്തിന്​ ശേഷം കുട്ടികൾക്ക്​ കൗൺസലിങ്​​ നടത്തിവരികയാ​െണന്നും അറിയിച്ചു​.

Tags:    
News Summary - School Kalothsavam- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.