ബാലികയെ പീഡിപ്പിച്ച സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർക്ക് എട്ടുവർഷം തടവ്

കരുനാഗപ്പള്ളി: ഒമ്പതു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്ക് എട്ടുവർഷം തടവ്. പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

തവഴ മണപ്പള്ളി തെക്കടത്ത് ജംഗ്ഷന് വടക്ക് ചൈത്രം വീട്ടിൽ വിജിമോൻ(52)നെ ആണ് കരുനാഗപ്പള്ളി പോക്‌സോ കോടതി ജഡ്ജി ഉഷാ നായർ ശിക്ഷിച്ചത്.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. വൈകീട്ട് സ്‌കൂളിൽ പോകാൻ ബസ് കാത്തിരുന്ന പെൺകുട്ടിയെ ശാരീരികമായി പീഡിപ്പച്ചതായാണ് കേസ്. കരുനാഗപ്പള്ളി സി.ഐ ആയിരുന്ന മുഹമ്മദ് ഷാഫിയാണ് കേസ് അന്വേഷിച്ചത്. പിന്നീട് സി. ഐയായിരുന്ന മഞ്ജുലാൽ കുറ്റപത്രം സമർപ്പിച്ചു.

രണ്ടു വകുപ്പുകളിലായി അഞ്ചു വർഷവും മൂന്നു വർഷവും വീതമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.

Tags:    
News Summary - School officer sentenced to eight years' jail over molestation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.