തിരുവനന്തപുരം: സംസ്ഥാനത്ത് ധൃതിപിടിച്ച് സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കോവിഡ് രോഗികളുടെ എണ്ണവും കെണ്ടയ്ൻമെൻറ് സോണുകളും കൂടുന്നത് സ്കൂളുകൾ തുറക്കുന്നതിന് അനുകൂല സാഹചര്യമല്ലെന്ന് യോഗം വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയ ഉപദേശക സമിതിയുടെ നിർദേശം കൂടി പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക.
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ മാനവശേഷി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കോടതിയിൽ കേസും നിലവിലുണ്ട്.
ഇക്കാര്യങ്ങളിൽ വ്യക്തത വന്നശേഷം സ്കൂളുകൾ തുറക്കുന്നതിൽ തീരുമാനമെടുത്താൽ മതിയെന്നും ധാരണയായി. സ്കൂൾ തുറക്കുന്നത് വരെ ഒാൺലൈൻ ക്ലാസുകൾ തുടരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.